ജാതിപീഡനത്തില്‍ മനംനൊന്ത് വനിതാ ഡോക്ടര്‍ ജീവനൊടുക്കിയ സംഭവം; സീനിയര്‍ ഡോക്ടര്‍മാര്‍ അറസ്റ്റില്‍

മുംബൈ: ജാതി അധിക്ഷേപത്തെ തുടര്‍ന്ന് ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് സീനിയര്‍ ഡോക്ടര്‍മാര്‍ അറസ്റ്റില്‍. ആരോപണ വിധേയരായ ഡോ. ഭക്തി മെഹര്‍, ഡോ. അങ്കിത ഖണ്ഡല്‍ വാള്‍, ഡോ. ഹേമ അഹൂജ, എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ അറസ്റ്റുചെയ്തത് അഗ്രിപാഡ പോലീസാണ്.

മുംബൈ സെന്‍ട്രലിലുള്ള നായര്‍ ആശുപത്രിയില്‍ ഇരുപത്തിമൂന്നുകാരിയായ ഡോ. പായല്‍ തഡ്വി ജീവനൊടുക്കിയത് കഴിഞ്ഞ ബുധനാഴ്ചയാണ്. ഗോത്രവര്‍ഗക്കാരിയെന്നുള്ള നിരന്തര അധിക്ഷേപത്തെക്കുറിച്ച്‌ പായല്‍ പരാതിപ്പെട്ടിരുന്നെന്നും നടപടി വൈകിയതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പ്രതിഷേധക്കാര്‍ പറയുന്നു.

സംഭവത്തില്‍ അറസ്റ്റിലായ ഡോക്ടര്‍മാരുള്‍പ്പടെ നാലു പേരുടെ ലൈസന്‍സ് ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍(ബി.എം.സി.) മരവിപ്പിച്ചിരുന്നു. അറസ്റ്റിലായവര്‍ക്ക് പുറമെ ഡോ. ചിയാങ് ലിങ്ങിനുമെതിരേയാണ് നടപടിയുള്ളത്. മകളുടെ മരണത്തിനുത്തരവാദികളായ മൂന്ന് മുതിര്‍ന്ന ഡോക്ടര്‍മാര്‍ക്കെതിരേ നടപടിവേണമെന്നാവശ്യപ്പെട്ട് പായലിന്‍റെ മാതാപിതാക്കള്‍ ആശുപത്രിക്കുമുമ്പില്‍ സമരത്തിലാണ്.

മൂന്ന് വനിതാ ഡോക്ടര്‍മാര്‍ ചേര്‍ന്നാണ് മകളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നാണ് പായലിന്‍റെ പിതാവ് സല്‍മാന്‍ ആരോപിച്ചത്. പ്രതിഷേധപരിപാടിയില്‍ വഞ്ചിത് ബഹുജന്‍ അഘാഡിയും വിവിധ ദളിത് സംഘടനകളും പങ്കെടുത്തു. വിവിധ ദളിത്, ഇടതുപക്ഷ സംഘടനകളും തിങ്കളാഴ്ച ആശുപത്രിക്കു മുമ്പില്‍ പ്രതിഷേധിച്ചിരുന്നു. പായലിന്‍റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്ന് ഭീം ആര്‍മി മേധാവി ചന്ദ്രശേഖര്‍ ആസാദ് ആവശ്യപ്പെട്ടു.


prp

Leave a Reply

*