ലഡാക്കിലും കശ്മീരിലും ഇനി ഏത് ഇന്ത്യക്കാരനും ഭൂമി വാങ്ങാം : ഭീകരരുടെ നടുവൊടിക്കുന്ന കേന്ദ്രതീരുമാനത്തിന് വിജ്ഞാപനമായി, കയ്യടിച്ച്‌ കശ്മീരികള്‍

ശ്രീനഗര്‍ : ലഡാക്കിലും കശ്മീരിലും ഇനിയെല്ലാ ഇന്ത്യക്കാര്‍ക്കും ഭൂമി വാങ്ങാം. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടു. ഇന്ത്യക്കാര്‍ക്ക് ജമ്മുകശ്മീരില്‍ ഭൂമി വാങ്ങാനനുമതി നല്‍കികൊണ്ടുള്ള ഉത്തരവ് യൂണിയന്‍ ടെറിട്ടറി ഓഫ് ജമ്മു ആന്റ് കശ്മീര്‍ റീഓര്‍ഗനൈസേഷന്‍ (അഡാപ്റ്റേഷന്‍ ഓഫ് സെന്‍ട്രല്‍ ലോസ്) തേര്‍ഡ് ഓര്‍ഡര്‍, 2020 എന്നായിരിക്കും അറിയപ്പെടുക.

ജമ്മു കശ്മീരില്‍ ഭൂമി വാങ്ങണമെങ്കില്‍ ജമ്മു കശ്മീരിലെ സ്ഥിരം നിവാസിയായിരിക്കണമെന്ന വകുപ്പാണ് മോദി സര്‍ക്കാര്‍ ഒഴിവാക്കിയത്. ഈ ഉത്തരവ് ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരുമെന്നാണ് ലഭ്യമായ വിവരങ്ങള്‍. കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഉത്തരവിനെ സ്വാഗതം ചെയ്ത് നിരവധി ജമ്മുകശ്മീര്‍ നിവാസികള്‍ രംഗത്തു വന്നു. രാജ്യത്തിന്റെ പുരോഗതി ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ തടസ്സം നില്‍ക്കാറുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍, പതിവുപോലെ കേന്ദ്രത്തിന്റെ ഈ പുതിയ നീക്കത്തിനെതിരെയും പ്രതിഷേധമറിയിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു പിന്നാലെ, കശ്മീരില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് ജോലി ലഭിക്കുന്നതിനുള്ള നിയന്ത്രണങ്ങളും മോദി സര്‍ക്കാരെടുത്തു മാറ്റിയിരുന്നു.

prp

Leave a Reply

*