ലഡാക്കിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളാണ്‌ പ്രശ്നമെന്ന് ചൈന : മറുപടിയായി അതിര്‍ത്തിയില്‍ 10 ടണലുകള്‍ കൂടി നിര്‍മിക്കാനൊരുങ്ങി ഇന്ത്യ

ന്യൂഡല്‍ഹി : ലഡാക്കിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കൂടുതല്‍ ടണലുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിട്ട് ഇന്ത്യ. നിരന്തരം ലഡാക്ക് അതിര്‍ത്തിയില്‍ പ്രകോപനങ്ങള്‍ തുടരുന്ന ചൈനയ്ക്കുള്ള മറുപടി കൂടിയാണ് ഈ വികസന പ്രവര്‍ത്തനങ്ങള്‍. പുതിയ ടണലുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ സൈനിക നീക്കങ്ങള്‍ കൂടുതല്‍ എളുപ്പമാകുമെന്നാണ് വിലയിരുത്തല്‍.

ലഡാക്കിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ 100 കിലോമീറ്ററിലധികം ദൂരമുള്ള 10 ടണലുകള്‍ നിര്‍മിക്കാനാണ് ഇന്ത്യ തീരുമാനിച്ചിട്ടുള്ളത്. അധികാരികളുമായുള്ള ചര്‍ച്ചകള്‍ക്കുശേഷം ടണലുകളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. ഇന്ത്യയുടെ ഈ തീരുമാനം ചൈനയെ കൂടുതല്‍ അസ്വസ്ഥമാക്കുന്നുണ്ടെന്നാണ് ലഭ്യമായ വിവരങ്ങള്‍. ദിവസങ്ങള്‍ക്കു മുമ്ബ്, ജമ്മുകശ്മീരിലെ വികസനപ്രവര്‍ത്തനങ്ങളാണ് പ്രശ്നമെന്ന് ചൂണ്ടിക്കാട്ടി ചൈന രംഗത്തു വന്നിരുന്നു.

രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങളാണ് ചൈനയുടെ പ്രശ്നമെങ്കില്‍ അത്‌ ഇനിയും തുടരുമെന്ന് ഇന്ത്യ മറുപടിയും നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ലഡാക്കില്‍ കൂടുതല്‍ ടണലുകള്‍ നിര്‍മിക്കാന്‍ ഇന്ത്യ തീരുമാനിച്ചത്.

prp

Leave a Reply

*