വി​ദേ​ശ​യാ​ത്ര​ക്കാ​ര്‍​ക്ക് നി​ര്‍​ബ​ന്ധി​ത ക്വാ​റ​ന്‍റൈ​ന്‍ ഒ​ഴി​വാ​യി: മാ​ര്‍​ഗ നി​ര്‍​ദേ​ശം പു​തു​ക്കി കേ​ന്ദ്രം

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് വ്യാ​പ​നം കു​റ​ഞ്ഞ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രാ​ജ്യാ​ന്ത​ര യാ​ത്ര​ക്കാ​ര്‍​ക്കു​ള്ള മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ മാ​റ്റം വ​രു​ത്തി.വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തു​ന്ന​വ​ര്‍ ഏ​ഴു ദി​വ​സം നി​ര്‍​ബ​ന്ധി​ത ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യ​ണ​മെ​ന്ന വ്യ​വ​സ്ഥ ഒ​ഴി​വാ​ക്കി.

ഒ​മി​ക്രോ​ണ്‍ വ​ക​ഭേ​ദം പ​ട​ര്‍​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ റി​സ്ക് രാ​ജ്യ​ങ്ങ​ളെ​ന്ന പ​ട്ടി​ക ഒ​ഴി​വാ​ക്കി. ഏ​ഴു ദി​വ​സം നി​ര്‍​ബ​ന്ധി​ത ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യ​ണ​മെ​ന്ന വ്യ​വ​സ്ഥ​യ്ക്കു പ​ക​രം രോ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ 14 ദി​വ​സം സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യ​ണ​മെ​ന്നാ​ണ് പു​തി​യ നി​ര്‍​ദേ​ശം. പു​തി​യ മാ​ര്‍​ഗ നി​ര്‍​ദേ​ശം തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

പു​തി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശം അ​നു​സ​രി​ച്ച്‌, വി​ദേ​ശ​ത്തു​നി​ന്നും വ​രു​ന്ന എ​ല്ലാ​വ​രും ക​ഴി​ഞ്ഞ 14 ദി​വ​സ​ത്തെ യാ​ത്രാ വി​വ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ സെ​ല്‍​ഫ് ഡി​ക്ല​റേ​ഷ​ന്‍ ഫോം ​ഓ​ണ്‍​ലൈ​നാ​യി പൂ​രി​പ്പി​ച്ച്‌ ന​ല്‍​ക​ണം. എ​യ​ര്‍ സു​വി​ധ വെ​ബ് പോ​ര്‍​ട്ട​ലി​ല്‍ ഫോം ​ല​ഭ്യ​മാ​ണ്.

യാ​ത്രാ തീ​യ​തി​യു​ടെ 72 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ന​ട​ത്തി​യ ആ​ര്‍​ടി​പി​സി​ആ​ര്‍ നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റും അ​പ്‌​ലോ​ഡ് ചെ​യ്യ​ണം. അ​ത​ല്ലെ​ങ്കി​ല്‍ ര​ണ്ട് ഡോ​സ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​തി​ന്‍റെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കി​യാ​ലും മ​തി​യാ​കും. ഇ​ത്ത​ര​ത്തി​ല്‍ വാ​ക്‌​സി​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സ്വീ​കാ​ര്യ​മാ​യ 72 രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക മ​ന്ത്രാ​ല​യം പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തു​മ്ബോ​ള്‍ ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ടി​പ്പി​ക്കു​ന്ന​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റും. അ​ഞ്ചു വ​യ​സി​ല്‍ താ​ഴെ​യു​ള്ള​വ​രെ യാ​ത്ര​യ്ക്കു മു​മ്ബും ശേ​ഷ​വു​മു​ള്ള പ​രി​ശോ​ധ​ന​യി​ല്‍ നി​ന്ന ഒ​ഴി​വാ​ക്കി. എ​ന്നാ​ല്‍ ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ടി​പ്പി​ച്ചാ​ല്‍ ഇ​വ​രും പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​വ​ണം.

prp

Leave a Reply

*