22 വര്‍ഷം കുവൈറ്റില്‍ ഒരേ കമ്ബനിയില്‍ ജോലി ചെയ്ത സൈമണ്‍ ലാലനെ കുറിച്ച്‌ സഹപ്രവര്‍ത്തകര്‍ക്ക് പറയാനുള്ളത് നല്ല ഓര്‍മ്മകള്‍ മാത്രം; ഹോം സെന്റര്‍ ലെജന്റിനെ കൊലപാതിയാക്കിയത് മകളുടെ വഴിവിട്ട ജീവിതം; കാമുകനായി പാതിരാത്രിയില്‍ കിടപ്പറ തുറന്ന് നല്‍കിയ പെണ്‍കുട്ടി ഇല്ലാതാക്കിയത് പാവം പ്രവാസിയുടെ ജീവിതം

തിരുവനന്തപുരം: രണ്ട് പതിറ്റാണ്ടുകാലം കുവൈറ്റില്‍ കുടുംബത്തിന് വേണ്ടി കഷ്ടപ്പെട്ട സൈമണ്‍ ലാലന്‍ ഏവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു.

22 വര്‍ഷം തുടര്‍ച്ചയായി ഒരേ കമ്ബനിയില്‍ ജോലി ചെയ്ത സൈമണ്‍ ലാലന്‍ മേലധികാരികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടവനായിരുന്നു. ഒരു വര്‍ഷം മുമ്ബാണ് സൈമണ്‍ ലാലന്‍ തന്റെ ​ഗള്‍ഫ് ജീവിതം അസാനിപ്പിച്ച്‌ നാട്ടിലേക്കെത്തിയത്. എന്നാല്‍, താന്‍ 22 വര്‍ഷം കൊണ്ടുണ്ടാക്കിയ സല്‍പ്പേരും സമ്ബത്തും നശിപ്പിക്കുന്ന മകളെയാണ് സൈമണ്‍ ലാലന്‍ കണ്ടത്. നിരന്തരം മകളെയും കാമുകനെയും വിലക്കിയിട്ടും കാമുകനായ അനീഷ് ജോര്‍ജ്ജിനായി രാത്രിയില്‍ കിടപ്പറ വാതില്‍ തുറന്ന് നല്‍കുന്നത് പെണ്‍കുട്ടി പതിവാക്കിയോതോടെ സൈമണ്‍ ലാലന്‍ കൊലപാതകിയായി മാറുകയായിരുന്നു.

​ഗള്‍ഫിലെ പ്രമുഖ ​ഗൃഹോപകരണ വിപണ ശൃംഖലയായ ഹോം സെന്ററിലെ ജീവനക്കാരനായിരുന്നു സൈമണ്‍ ലാലന്‍. നീണ്ട 22 വര്‍ഷമാണ് സൈമണ്‍ ലാലന്‍ ഇവിടെ സേവനം അനുഷ്ടിച്ചത്. ഒരു വര്‍ഷം മുമ്ബ് തന്റെ പ്രവാസ ജീവിതം അവസാനിപ്പിച്ച്‌ സൈമണ്‍ നാട്ടിലേക്ക് എത്തുകയായിരുന്നു. കമ്ബനി സിഇഒ മുതല്‍ ഏറ്റവും അവസാനം കമ്ബനിയിലെത്തിയ ജീവനക്കാരന്‍ വരെ സൈമണെ കുറിച്ച്‌ പറയുന്നത് നല്ല അഭിപ്രായമാണ്. ഹോം സെന്റര്‍ ലെജന്റ് എന്ന വിശേഷണത്തോടെയാണ് സൈമണെ സഹപ്രവര്‍ത്തകര്‍ നാട്ടിലേക്ക് യാത്രയാക്കിയത്. എന്നാല്‍, രണ്ട് പതിറ്റാണ്ടിലേറെ താന്‍ കഷ്ടപ്പെട്ട് സമ്ബാദിച്ചതെല്ലാം മകളുടെ ദുര്‍നടപ്പിലൂടെ സൈമണ്‍ ലാലന് നഷ്ടമാകുകയായിരുന്നു. ഒടുവില്‍ കൊലപാകതി എന്ന ലേബലോടെ ശിഷ്ടകാലം ജയിലിലും.

1998 ഒക്ടോബര്‍ 14നാണ് സൈമണ്‍ ലാലന്‍ കുവൈറ്റിലെ ഹോം സെന്ററില്‍ ജോലിക്കായി പ്രവേശിക്കുന്നത്. അന്നു മുതല്‍ കമ്ബനിയില്‍ നിന്നും പിരിയുന്നത് വരെ സൈമണ്‍ ലാലന്‍ ഹോം സെന്ററിലെ ഏറ്റവും മികച്ച സെയില്‍സ് മാനായിരുന്നു. എന്നാല്‍, സുഖ ജീവിതം സ്വപ്നം കണ്ട് 22 വര്‍ഷം മണലാരണ്യത്തില്‍ കഷ്ടപ്പെട്ടത് പിന്നീടുള്ള കാലം തടവറയില്‍ കഴിയാനാണെന്ന് ലാലന്‍ അറിഞ്ഞിരുന്നില്ല.

ഇക്കഴിഞ്ഞ ഡിസംബര്‍ 29നാണ് സൈമണ്‍ ലാലന്‍ മകളുടെ കാമുകനായ അനീഷ് ജോര്‍ജ്ജിനെ കുത്തിക്കൊലപ്പെടുത്തിയത്. ഡിസംബര്‍ 29-ാം തീയതി പുലര്‍ച്ചെ മൂന്ന് മണിയോടെ അനീഷിനെ വീട്ടില്‍ കണ്ടതെന്നും തുടര്‍ന്ന് കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയാണ് ചെയ്തതെന്നുമാണ് സൈമണ്‍ ലാലന്‍ പൊലീസിനോട് പറഞ്ഞത്. മകളെ കാണാനായി രാത്രി പത്തൊന്‍പതുകാരന്‍ വീട്ടിലെത്തുന്നത് സൈമണ്‍ നേരത്തെ തന്നെ മനസിലാക്കിയിരുന്നു. ഇതോടെ കൊലപാതകം നടത്തുന്നതിന് ദിവസങ്ങള്‍ക്ക് മുമ്ബ് തന്നെ ഇയാള്‍ മാനസികമായി തയ്യാറെടുത്തിരുന്നു. കത്തിയും വാങ്ങി സൂക്ഷിച്ചിരുന്നു.

കള്ളനെന്നു കരുതി കുത്തിയെന്നായിരുന്നു സൈമണ്‍ നേരത്തെ പൊലീസിനോടു പറഞ്ഞത്. എന്നാല്‍ വിശദ ചോദ്യം ചെയ്യലില്‍ ഈ മൊഴി സൈമണ്‍ തിരുത്തിയതായി പൊലീസ് പറഞ്ഞു. അനീഷ് വീട്ടില്‍ വരാറുണ്ടെന്ന് അറിയാമായിരുന്ന സൈമണ്‍ കൊലപാതകത്തിന് മാനസികമായി തയാറെടുത്തിരുന്നതായി പൊലീസ് പറഞ്ഞു. കൊലപാതകം സംബന്ധിച്ച ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

അനീഷ് ജോര്‍ജ്ജിനെ സൈമണ്‍ ലാലന്‍ കുത്തിയത് കൊലപ്പെടുത്താന്‍ ഉറച്ച്‌ തന്നെയെന്ന് ഭാര്യയും മകളും മൊഴി നല്‍കി. പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ മകളുമായി അനീഷ് ജോര്‍ജ്ജിനുള്ള അടുപ്പവും അനീഷ് രാത്രിയില്‍ സ്ഥിരമായി വീട്ടിലെത്താറുള്ളതും ലാലന് അറിയാമായിരുന്നു. ഇതേചൊല്ലി വീട്ടില്‍ വഴക്കും പതിവായിരുന്നു. സംഭവ ദിവസം വെളുപ്പിന് നാല് മണിയോടെ മകളുടെ റൂമില്‍ നിന്നും സംസാരം കേട്ടാണ് താനും ഭര്‍ത്താവും ഉണര്‍ന്നതെന്നും ഭാര്യ പൊലീസിന് മൊഴി നല്‍കി. കത്തിയുമെടുത്താണ് ലാലന്‍ മകളുടെ മുറിയുടെ മുന്നിലെത്തിയത്. താന്‍ തടയാന്‍ ശ്രമിച്ചെങ്കിലും ഭര്‍ത്താവ് കേട്ടില്ലെന്നും ഭാര്യയുടെ മൊഴിയില്‍ പറയുന്നു.

ഇനി ഇങ്ങനെയുണ്ടാകാതെ താന്‍ ശ്രദ്ധിച്ചോളാമെന്ന് ലാലനോട് ആവര്‍ത്തിച്ച്‌ പറഞ്ഞെന്നും ലാലന്റെ ഭാര്യ പൊലീസിനോട് പറഞ്ഞു. അനീഷിനെ ലാലന്റെ കത്തിമുനയില്‍ നിന്നും രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചെന്നും എന്നാല്‍ തന്റെ പ്രതിരോധത്തെ മറികടന്ന് ചെറുപ്പക്കാരനെ കുത്തുകയായിരുന്നു എന്നുമാണ് ലാലന്റെ ഭാര്യ പൊലീസിനോട് വെളിപ്പെടുത്തിയത്.

ലാലനെ കുടുക്കുന്ന മൊഴിയാണ് മകളും നല്‍കിയത്. അനീഷിനോട് അച്ഛന് മുന്‍വൈരാ​ഗ്യം ഉണ്ടായിരുന്നെന്നും കൊല്ലാനുറച്ച്‌ കത്തിയുമായി തന്റെ റൂമിന് മുന്നില്‍ വരികയായിരുന്നെന്നും മകള്‍ മൊഴി നല്‍കി. കതക് തുറക്കാത്തതിനെ തുടര്‍ന്ന് ചവിട്ടിപ്പൊളിച്ചാണ് അകത്ത് കയറിയത്. അനീഷിനെ ഒന്നും ചെയ്യരുതെന്ന് തങ്ങള്‍ കരഞ്ഞ് പറഞ്ഞിട്ടും പിതാവ് ചെവിക്കൊണ്ടില്ലെന്നും കൊല്ലുമെന്ന് ആക്രോശിച്ച്‌ കുത്തിയെന്നുമാണ് മകള്‍ മൊഴി നല്‍കിയത്.

അനീഷ് ജോര്‍ജ്ജിന്റെ കാമുകിയും പ്രതിയായ സൈമണ്‍ ലാലന്റെ മകളുമായ 16കാരിയുടെ മുറിയില്‍ നിന്നും പൊലീസ് ബിയര്‍ കുപ്പികള്‍ കണ്ടെടുത്തിരുന്നു. അനീഷ് സ്ഥിരമായി മകളുടെ മുറിയില്‍ എത്തുന്നത് വിലക്കിയിട്ടും മകളോ കാമുകനോ കൂട്ടാക്കാത്തതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് ലാലന്‍ പൊലീസിനോട് വെളിപ്പെടുത്തി എന്നാണ് റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ മുറിയില്‍നിന്ന് ബിയര്‍ കുപ്പികള്‍ പോലീസ് കണ്ടെടുത്തത് സംബന്ധിച്ചും പോലീസ് അന്വേഷണം നടത്തും. യുവാവിന്റെ മരണത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ വ്യക്തമാവുകയുള്ളൂവെന്നും പോലീസ് വ്യക്തമാക്കി.

മകളുടെ കാമുകനെ കൊലപ്പെടുത്തിയ ശേഷം സൈമണ്‍ ലാലന്‍ പൊലീസ് സ്റ്റേഷനിലെത്തി താന്‍ തയ്യാറാക്കിയ തിരക്കഥ പറഞ്ഞെങ്കിലും അധികനേരം കള്ളം പറഞ്ഞ് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ലെന്ന് പൊലീസ്. ഉള്ളിലുണ്ടായിരുന്ന പകയും മനോവിഷമവും പ്രതി പൊലീസിനോട് തുറന്നു പറഞ്ഞു. കുത്തിയ കത്തി വീടിന് മുന്‍വശത്തുള്ള വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്നും എന്നെ കൊണ്ടുപോയാല്‍ കാണിച്ചുതരാമെന്നും പറഞ്ഞ് ലാലന്‍ പൊട്ടിക്കരഞ്ഞു. മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലില്‍ രക്തം പുരണ്ട കത്തി പൊലീസ് കണ്ടെടുത്തു.

ആദ്യം കഴുത്തില്‍ കുത്തിയെങ്കിലും കുതറി ഓടിയതോടെ പ്രതി നെഞ്ചില്‍ ആഴത്തില്‍ കുത്തി മരണമുറപ്പിക്കുകയായിരുന്നു. സ്ഥിരമായി പ്രായപൂര്‍ത്തിയാകാത്ത മകളുടെ മുറിയിലെത്തുന്ന കാമുകനെ താന്‍ പിന്നെന്ത് ചെയ്യണം എന്നായിരുന്നു നിസ്സഹായനായ ലാലന്‍ പൊലീസിനോട് കരഞ്ഞുകൊണ്ട് ചോദിച്ചത്. അതേസമയം, പേട്ടയിലെ കൊലപാതകത്തില്‍ കൊല്ലപ്പെട്ട അനീഷ് ജോര്‍ജ്ജിന്റെ ആരോപണങ്ങള്‍ തള്ളി പൊലീസ്. അനീഷിനെ പ്രതി സൈമണ്‍ ലാലന്‍ വിളിച്ചുവരുത്തുകയായിരുന്നു എന്ന അനീഷ് ജോര്‍ജ്ജിന്റെ മാതാപിതാക്കളുടെ ആരോപണം വാസ്തവ വിരുദ്ധമെനന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കൊല്ലപെടുന്ന രാത്രിയില്‍ രണ്ട് മണിക്ക് മുമ്ബ് തന്നെ അനീഷ് കാമുകിയുടെ മുറിക്കുള്ളില്‍ കടന്നിരുന്നു എന്നാണ് പൊലീസ് നിലപാട്.

കൊലപാതകത്തിന് മുന്‍പ് വീട്ടില്‍ വഴക്ക് നടന്നതായി തെളിവില്ല. അയല്‍വാസികളുടെ മൊഴികളിലും ശബ്ദങ്ങള്‍ കേട്ടെന്ന് വിവരമില്ല. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്തിയെങ്കിലും ആസൂത്രിതനായി വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്ന ബന്ധുക്കളുടെ വാദം പൊലീസ് തള്ളുകയായിരുന്നു. സംഭവത്തില്‍ ഇരുവീട്ടുകാരുടെയും മൊഴിയെടുത്തെങ്കിലും വരും ദിവസങ്ങളില്‍ ഇരുകൂട്ടരെയും വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. അതേസമയം പ്രതിയെ രണ്ടു ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ പേട്ട പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

അനീഷ് രണ്ട് മണിക്കു മുമ്ബ് തന്നെ കാമുകിയുടെ വീട്ടില്‍ എത്തിയിരുന്നു എന്നതിന് തെളിവുണ്ടെന്ന് പോലീസ് പറയുന്നു. അന്വേഷണത്തില്‍ വിളിച്ചുവരുത്തി കൊലപ്പെടുത്തിയതിന് തെളിവില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഒരു മണിയോട് അടുപ്പിച്ച്‌ അനീഷ് പെണ്‍കുട്ടിയെ വിളിച്ചതിന് തെളിവുണ്ടെന്നും രണ്ടു മണിയ്ക്ക് മുന്‍പ് തന്നെ അനീഷ് വീട്ടിലെത്തിയെന്ന് പൊലീസ് കണ്ടെത്തി. രഹസ്യമായാണ് അനീഷ് എത്തിയത്. വീടിന്റെ പിന്‍വശത്ത് കാടുമൂടിയ വശത്തുകൂടിയാണ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. ഇത് ഡോഗ് സ്‌ക്വാഡിന്റെ പരിശോധനയില്‍ കണ്ടെത്തി.

മൂന്നു മണിയ്ക്ക് ശേഷമാണ് പെണ്‍കുട്ടിയുടെ മുറിയില്‍ അനീഷ് ഉണ്ടെന്ന കാര്യം സൈമണ്‍ ലാല്‍ അറിയുന്നത്. പെണ്‍കുട്ടിയുടെ മുറിയില്‍ അനീഷിനെ കണ്ടതാണ് പ്രകോപനത്തിന് കാരണമായത്. നേരത്തെയുള്ള മുന്‍ വൈരാഗ്യം കൂടി വെച്ച്‌ കൊലപ്പെടുത്താന്‍ സൈമണ്‍ ലാല്‍ കൊലപ്പെടുത്താന്‍ തീരുമാനിച്ചെപന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

സംഭവത്തില്‍ ലാലന്റെ കുടുംബാംഗങ്ങളെയും അനീഷിന്റെ വീട്ടുകാരെയും പോലീസ് അടുത്ത ദിവസങ്ങളില്‍ വീണ്ടും ചോദ്യംചെയ്യും. ഇവരുടെ നേരത്തേയുള്ള മൊഴികളില്‍ ചില പൊരുത്തക്കേടുകള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ റിമാന്‍ഡിലുള്ള ലാലനെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി കോടതിയെ സമീപിക്കുമെന്നും അന്വേഷണോദ്യോഗസ്ഥനായ പേട്ട സി.ഐ. റിയാസ് രാജ പറഞ്ഞു.

സൈമണ്‍ ലാലന്‍ അനീഷിനെ വീട്ടിലേക്കു വിളിച്ചുവരുത്തി കൊലപ്പെടുത്തിയതാണെന്നും ഇവരുടെ കുടുംബവുമായി നല്ല ബന്ധത്തിലായിരുന്നുവെന്നും കൊല്ലപ്പെട്ട അനീഷ് ജോര്‍ജിന്റെ കുടുംബം പറഞ്ഞിരുന്നു. എന്നാല്‍ അനീഷിനെ വിളിച്ചുവരുത്തിയ കൊലപ്പെടുത്തിയാണെന്ന മാതാപിതാക്കളുടെ വാദം പൊലീസ് തള്ളി. തലേന്ന് അനീഷും പെണ്‍കുട്ടിയും കുടുംബാംഗങ്ങളും നഗരത്തിലെ മാളില്‍ പോയത് അറിഞ്ഞ് അതിന്റെ വൈരാഗ്യത്തില്‍ മകനെ വിളിച്ചു വരുത്തി വകവരുത്തിയതാണൈന്നാണ് അനീഷിന്റെ കുടുംബം ആരോപിക്കുന്നത്.

ഇതിന്റെ തെളിവുകള്‍ കൊല നടന്ന വീട്ടില്‍നിന്ന് പൊലീസ് കണ്ടെത്തിയ അനീഷിന്റെ മൊബൈല്‍ ഫോണില്‍ ഉണ്ടെന്നും കുടുംബം പറയുന്നു. കൊല്ലപ്പെട്ട അനീഷിന്റെ അമ്മയുടെ ഫോണിലേക്ക് പെണ്‍കുട്ടിയുടെ അമ്മയുടെ ഫോണില്‍ നിന്നും കോള്‍ വന്നതായുള്ള തെളിവുകള്‍ ഇവര്‍ പുറത്തുവിട്ടിരുന്നു.

മൂത്ത മകളും അനീഷും തമ്മിലുള്ള പ്രണയം പ്രതി സൈമണ്‍ ലാലന് ഇഷ്ടമായിരുന്നില്ല. അനീഷും പെണ്‍കുട്ടിയും സഹോദരിയും അമ്മയും സൗഹൃദം തുടര്‍ന്നതിലും സൈമണ് ദേഷ്യമുണ്ടായിരുന്നു. ഇതേച്ചൊല്ലി വീട്ടില്‍ വഴക്കും ഉണ്ടായിട്ടുണ്ടെന്ന്, നേരത്തെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കിയിരുന്നു.

സംഭവദിവസം പുലര്‍ച്ചെ അനീഷിനെ വീട്ടില്‍ കണ്ടതോടെ, പക ഇരട്ടിച്ചു. തുടര്‍ന്ന് തടഞ്ഞുവെച്ച്‌ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആക്രമിച്ചു. അനീഷിന്റെ നെഞ്ചിലും മുതുകിലുമാണ് കുത്തിയത്. കുത്താന്‍ ഉപയോഗിച്ച കത്തി വാട്ടര്‍ മീറ്റര്‍ ബോക്‌സില്‍ ഒളിപ്പിച്ചു. രക്തം പുരണ്ട പ്രതി കണ്ടെടുത്ത് നല്‍കിയതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തത്സമയ വീഡിയോകള്‍ക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പില്‍ അം​ഗമാകുക..

ഫേസ്ബുക്കില്‍ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

prp

Leave a Reply

*