കുറ്റിക്കാട്ടില്‍ കണ്ടെത്തിയ മൃതദേഹം പൊലീസ് ന്റെ സര്‍ജന്‍ പരിശോധിച്ചു

കുറ്റിക്കാട്ടില്‍ കണ്ടെത്തിയ മൃതദേഹം പൊലീസ് സര്‍ജന്‍ പരിശോധിച്ചു

ഉ​ദു​മ: ച​ട്ട​ഞ്ചാ​ല്‍ ബ​ണ്ടി​ച്ചാ​ലി​ലെ കു​റ്റി​ക്കാ​ട്ടി​ല്‍ ക​ണ്ടെ​ത്തി​യ ത​ല​യോ​ട്ടി​യും ശ​രീ​രാ​വ​ശി​ഷ്​​ട​ങ്ങ​ളും പൊ​ലീ​സ് സ​ര്‍ജ​െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധി​ച്ചു.

ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ നി​സാ​മു​ദ്ദീ​ന്‍ ന​ഗ​റി​ലാ​ണ് 50 വ​യ​സ്സ് തോ​ന്നി​ക്കു​ന്ന പു​രു​ഷ​‍െന്‍റ മൃ​ത​ദേ​ഹാ​വ​ശി​ഷ്​​ടം ക​ണ്ട​ത്. പാ​ന്‍​റ്സും ഷ​ര്‍ട്ടു​മാ​ണ് വ​സ്ത്രം. വ​സ്ത്ര​ത്തി​ല്‍നി​ന്ന് 20,000 രൂ​പ ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. 500​െന്‍​റ നോ​ട്ടു​ക​ളാ​യാ​ണ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

പ​റ​ശ്ശി​നി​ക്ക​ട​വ് മു​ത്ത​പ്പ​ന്‍ ക്ഷേ​ത്ര​ത്തി​ല്‍ വ​ഴി​പാ​ട് ന​ട​ത്തി​യ​തി​​െന്‍റ ര​സീ​ത്, ക​ട​ലാ​സി​ല്‍ എ​ഴു​തി​യ ര​ണ്ട് ഫോ​ണ്‍ ന​മ്ബ​റു​ക​ള്‍ എ​ന്നി​വ ല​ഭി​ച്ചി​ട്ടു​ണ്ട്. സെ​പ്​​റ്റം​ബ​റി​ല്‍ ന​ട​ത്തി​യ വ​ഴി​പാ​ട് ര​സീ​താ​ണി​ത്. ഫോ​ണ്‍ ന​മ്ബ​റി​ല്‍ ബ​ന്ധ​പ്പെ​ട്ട​പ്പോ​ള്‍ ദ​ക്ഷി​ണ ക​ന്ന​ട​യി​ലാ​ണ് കി​ട്ടി​യ​ത്.

ഇ​ത്ത​രം ഒ​രാ​ളെ അ​റി​യി​ല്ലെ​ന്നാ​ണ് അ​വ​ര്‍ പ​റ​ഞ്ഞ​ത്. മേ​ല്‍പ്പ​റ​മ്ബ് ഇ​ന്‍സ്പെ​ക്ട​ര്‍ ടി. ​ഉ​ത്തം​ദാ​സി​‍െന്‍റ നേ​തൃ​ത്വ​ത്തി​ലാ​ണ് പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. കാ​ഞ്ഞ​ങ്ങാ​ട് ബ​സ് സ്​​റ്റാ​ന്‍​ഡി​ന്​ സ​മീ​പ​ത്തു​ള്ള ജ്വ​ല്ല​റി​യി​ല്‍ ഇ​ട​പാ​ട് ന​ട​ത്തി​യ ര​സീ​ത്​ അ​സ്ഥി​കൂ​ട​ത്തി​ല്‍നി​ന്ന് ക​ണ്ടെ​ത്തി. ജ്വ​ല്ല​റി കേ​ന്ദ്രീ​ക​രി​ച്ച്‌ അ​ന്വേ​ഷ​ണം ന​ട​ത്താ​നു​ള്ള ശ്ര​മ​വും പൊ​ലീ​സ് ആ​രം​ഭി​ച്ചു. അ​സ്ഥി​കൂ​ടം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

prp

Leave a Reply

*