കൊച്ചി: ദുല്‍ഖര്‍സല്‍മാന്‍ പ്രധാന വേശത്തിലെത്തുന്ന ‘കുറുപ്പ്’ എന്ന സിനിമ ഓണ്‍ലൈന്‍ റിലീസിന് ഒരുങ്ങുന്നു. ശ്രീനാഥ് രാജേന്ദ്രന്‍ ആണ് ചിത്രം സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. പിടികിട്ടാപ്പുള്ളിയായ സുകുമാര കുറുപ്പ് ആയിട്ടാണ് ചിത്രത്തില്‍ ദുല്‍ഖര്‍ അഭിനയിക്കുന്നത്. വേറിട്ട രൂപത്തില്‍ ആണ് ദുല്‍ഖര്‍ ചിത്രത്തില്‍ എത്തുന്നത് എന്നാണ് വാര്‍ത്ത. ഇന്ദ്രജിത്ത് ചിത്രത്തിലെ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ എഡിറ്റര്‍ വിവേക് ഹര്‍ഷന്‍ ആണ്. നിമിഷ് രവിയാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.
ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മലയാളത്തില്‍നിന്ന് ഓണ്‍ലൈനില്‍ റിലീസ് ചെയ്യുന്ന ആദ്യ ബിഗ് ബജറ്റ് ചിത്രമാണ് കുറുപ്പ്. ഒ.ടി.ടി പ്ളാറ്റാഫോം ഏതെന്നും റിലീസ് തീയതിയും ഇന്ന് പ്രഖ്യാപിക്കാനിരിക്കുകയാണ്. നേരത്തെ ദുല്‍ഖര്‍ നിര്‍മ്മിച്ച ‘മണിയറയിലെ അശോകന്‍’ എന്ന ചിത്രം ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുകയുണ്ടായിരുന്നു

