ഇപ്പോള്‍ വലിയ കുപ്പി മാത്രം, ചെറുത് പിന്നാലെ വരും: അ​രു​വി​ക്ക​ര​യി​ലെ​ ​കു​പ്പി​വെളളം​ ​അ​ടു​ത്ത​ ​മാ​സം​ ​വി​പ​ണി​യി​ലെ​ത്തും

തി​രു​വ​ന​ന്ത​പു​രം​:​ ​അ​നി​ശ്ചി​ത​ത്വ​ങ്ങ​ള്‍​ക്കും​ ​വി​വാ​ദ​ങ്ങ​ള്‍​ക്കും​ ​വി​ട​ചൊ​ല്ലി​ ​അ​രു​വി​ക്ക​ര​യി​ലെ​ ​കു​പ്പി​വെ​ള്ള​ ​പ്ളാ​ന്റി​ല്‍​ ​നി​ന്നു​ള്ള​ ​കു​പ്പി​വെ​ള്ളം​ ​അ​ടു​ത്ത​ ​മാ​സ​ത്തോ​ടെ​ ​വി​പ​ണി​യി​ലെ​ത്തും.​ ​തു​ട​ക്ക​ത്തി​ല്‍​ 20​ ​ലി​റ്റ​റി​ന്റെ​ ​കാ​നാ​ണ് ​വി​പ​ണി​യി​ലെ​ത്തി​ക്കു​ക.

​ഒ​ന്ന്,​ ​ര​ണ്ട് ​ലി​റ്റ​ര്‍​ ​കു​പ്പി​ക​ളി​ലു​ള്ള​ ​വെ​ള്ളം​ ​പി​ന്നീ​ട് ​മാ​ത്ര​മേ​ ​പു​റ​ത്തി​റ​ക്കൂ.​ 20​ ​ലി​റ്ര​ര്‍​ ​കാ​നി​ന്റെ​ ​വി​ത​ര​ണം​ ​കു​ടും​ബ​ശ്രീ​യെ​ ​ഏ​ല്‍​പി​ക്കു​ന്ന​തും​ ​ആ​ലോ​ചി​ക്കു​ന്നു​ണ്ട്.​ ​അ​ടു​ത്ത​ ​മാ​സം​ ​പ​കു​തി​യോ​ടെ​ ​പ്ളാ​ന്റി​ന്റെ​ ​ഉ​ദ്ഘാ​ട​നം​ ​ന​ട​ത്താ​നാ​ണ് ​ന​ട​ത്തി​പ്പു​കാ​രാ​യ​ ​കേ​ര​ള​ ​ഇ​റി​ഗേ​ഷ​ന്‍​ ​ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​ര്‍​ ​ഡെ​വ​ല​പ്പ്മെ​ന്റ് ​കോ​ര്‍​പ്പ​റേ​ഷ​ന്‍​ ​(​കി​ഡ്ക്)​ ​ല​ക്ഷ്യ​മി​ടു​ന്ന​ത്. ആ​ഗ​സ്റ്റ് ​ആ​ദ്യ​വാ​രം​ ​ബ്യൂ​റോ​ ​ഒ​ഫ് ​ഇ​ന്ത്യ​ന്‍​ ​സ്‌​റ്റാ​ന്‍​ഡേ​ര്‍​ഡ്സി​ന്റെ​ ​അം​ഗീ​കാ​ര​ത്തി​നാ​യി​ ​പ്ളാ​ന്റ് ​സ​മ​ര്‍​പ്പി​ക്കും.​ ​വാ​ട്ട​ര്‍​ ​അ​തോ​റി​ട്ടി​ ​നി​ര്‍​മ്മി​ച്ച​ ​പ്ളാ​ന്റി​ന്റെ​ ​രൂ​പ​ക​ല്‍​പ്പ​ന​യി​ലെ​ ​അ​പാ​ക​ത​യെ​ ​തു​ട​ര്‍​ന്നാ​ണ് ​ബി.​ഐ.​എ​സ് ​അം​ഗീ​കാ​രം​ ​ല​ഭി​ക്കാ​തി​രു​ന്ന​തെ​ന്നാ​ണ് ​കി​ഡ​‌്ക് ​പ​റ​യു​ന്ന​ത്.​ ​തു​ട​ര്‍​ന്ന് ​കി​ഡ്ക്ക് ​ത​ങ്ങ​ളു​ടേ​താ​യ​ ​രീ​തി​യി​ല്‍​ ​പ്ളാ​ന്റി​ലെ​ ​യ​ന്ത്ര​ങ്ങ​ള്‍​ ​പ​രി​ഷ്‌​ക​രി​ച്ചാ​ണ് ​ഉ​ദ്ഘാ​ട​ന​ത്തി​ന് ​ത​യാ​റെ​ടു​ക്കു​ന്ന​ത്.

പ്ളാ​ന്റും​ ​ന​ട​ത്തി​പ്പും

2006​ലാ​ണ് ​പ്ളാ​ന്റ് ​സ്ഥാ​പി​ക്കാ​നു​ള്ള​ ​പ്രാ​ഥ​മി​ക​ ​ന​ട​പ​ടി​ക​ള്‍​ ​തു​ട​ങ്ങി​യ​ത്.​ ​പ്ലാ​ന്റ് ​ക​മ്മി​ഷ​ന്‍​ ​ചെ​യ്യു​ന്ന​തി​നും​ ​അ​തി​നു​ശേ​ഷ​മു​ള്ള​ ​ഉ​ത്പാ​ദ​നം,​ ​വി​പ​ണ​നം​ ​എ​ന്നി​വ​യ​ട​ക്ക​മു​ള്ള​ ​ന​ട​ത്തി​പ്പ് ​കി​ഡ്ക്കി​നെ​ ​ഏ​ല്‍​പ്പി​ക്കാ​നാ​ണ് ​വാ​ട്ട​ര്‍​ ​അ​തോ​റി​ട്ടി​ ​നേ​ര​ത്തെ​ ​തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.​
തു​ട​ക്ക​ത്തി​ല്‍​ ​ലാ​ഭ​ത്തി​ന്റെ​ 50​ ​ശ​ത​മാ​നം​ ​കൈ​മാ​റാ​മെ​ന്നാ​ണ് ​കി​ഡ്ക് ​പ​റ​ഞ്ഞി​രു​ന്ന​ത്.​ ​എ​ന്നാ​ല്‍​ ​പി​ന്നീ​ട് ​അ​വ​ര്‍​ ​ആ​ ​നി​ല​പാ​ടി​ല്‍​ ​നി​ന്ന് ​പി​ന്നോ​ട്ട് ​പോ​യി.​ ​വാ​ട്ട​ര്‍​ ​അ​തോ​റി​ട്ടി​ ​തീ​രു​മാ​നി​ച്ചി​രു​ന്ന​ ​’​തെ​ളി​നീ​ര്‍​’​ ​എ​ന്ന​ ​പേ​ര് ​ഉ​പ​യോ​ഗി​ക്കാ​നാ​വി​ല്ലെ​ന്നും​ ​പ്ലാ​ന്റി​ന്റെ​ ​ന​ട​ത്തി​പ്പി​ല്‍​ ​അ​തോ​റി​ട്ടി​യു​ടെ​ ​ഒ​രു​ ​മേ​ല്‍​നോ​ട്ട​വും​ ​പാ​ടി​ല്ലെ​ന്നും​ ​കി​ഡ്ക് ​നി​ല​പാ​ടെ​ടു​ത്തു.​ ​പി​ന്നാ​ലെ​ ​പ്ളാ​ന്റി​ന്റെ​ ​ചു​മ​ത​ല​ ​ഏ​ഴ് ​വ​ര്‍​ഷ​ത്തേ​ക്ക് ​കി​ഡ്ക്കി​ന് ​സ​ര്‍​ക്കാ​ര്‍​ ​കൈ​മാ​റി.
പ​ദ്ധ​തി​യു​ടെ​ ​മു​ഴു​വ​ന്‍​ ​തു​ക​യും​ ​സ​ര്‍​ക്കാ​രി​ന്റേ​താ​ണ്.​ ​വാ​ട്ട​ര്‍​ ​അ​തോ​റി​ട്ടി​ക്ക് ​നി​ക്ഷേ​പ​മി​ല്ലാ​ത്ത​തി​നാ​ല്‍​ ​ലാ​ഭ​വി​ഹി​തം​ ​ന​ല്‍​കി​ല്ല.​ ​അ​തേ​സ​മ​യം​ ​പ്ളാ​ന്റി​ന്റെ​ ​ത​റ​ ​വാ​ട​ക​യും​ ​വെ​ള്ള​ക്ക​ര​വും​ ​വാ​ട്ട​ര്‍​ ​അ​തോ​റി​ട്ടി​ക്ക് ​ന​ല്‍​കും.​ ​
പ്ളാ​ന്റി​ന്റെ​ ​പൂ​ര്‍​ണ​ചു​മ​ത​ല​ ​ല​ഭി​ച്ചി​രു​ന്നെ​ങ്കി​ല്‍​ ​വാ​ട്ട​ര്‍​ ​അ​തോ​റി​ട്ടി​ക്ക് 50​ ​ല​ക്ഷം​ ​രൂ​പ​ ​പ്ര​തി​മാ​സം​ ​ലാ​ഭം​ ​കി​ട്ടു​മാ​യി​രു​ന്നു.​ ​പ്ലാ​ന്റ് ​വി​ട്ടു​കൊ​ടു​ക്കേ​ണ്ടി​ ​വ​ന്ന​തോ​ടെ​ ​ഫ​ല​ത്തി​ല്‍​ ​അ​ത് ​ന​ഷ്ട​മാ​യെ​ന്ന് ​പ​റ​യാം.

പ്ളാ​ന്റി​ന്റെ​ ​ശേ​ഷി

പ്ര​തി​ദി​ന​ ​വി​ത​ര​ണ​ശേ​ഷി​ 1.8​ ​ല​ക്ഷം​ ​ലി​റ്റ​ര്‍​ ​വെ​ള്ളം.​ ​ഒ​രു​ ​ലി​റ്റ​റി​ന്റെ​ 1.15​ ​ല​ക്ഷം​ ​കു​പ്പി​ക​ള്‍,​ 2​ ​ലി​റ്റ​റി​ന്റെ​ 1600​ ​എ​ണ്ണം,​ ​അ​ര​ ​ലി​റ്റ​റി​ന്റെ​ 16,456​ ​എ​ണ്ണം,​ 20​ ​ലി​റ്റ​റി​ന്റെ​ 2720​ ​എ​ണ്ണം​ ​എ​ന്നി​ങ്ങ​നെ​യാ​കും​ ​പ്ര​തി​ദി​ന​ ​വി​പ​ണ​നം.
​ ​മ​ണി​ക്കൂ​റി​ല്‍​ 7200​ ​കു​പ്പി​ ​വെ​ള്ളം​ ​നി​റ​യ്ക്കാ​വു​ന്ന​ ​ര​ണ്ട് ​പ്ലാ​ന്റു​ക​ള്‍​ ​ഒ​രേ​സ​മ​യം​ ​പ്ര​വ​ര്‍​ത്തി​ക്കും.​ ​
എ​ട്ടു​ ​മ​ണി​ക്കൂ​ര്‍​ ​തു​ട​ര്‍​ച്ച​യാ​യി​ ​പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ ​പ്ലാ​ന്റി​ല്‍​നി​ന്ന് ​ഒ​രു​ ​ഷി​ഫ്‌​റ്റി​ല്‍​ 58,000​ ​കു​പ്പി​ ​വെ​ള്ളം​ ​ഉ​ത്പാ​ദി​പ്പി​ക്കാ​നാ​വും.

ഹി​ല്ലി​ ​അ​ക്വ

അ​രു​വി​ക്ക​ര​ ​പ്ളാ​ന്റി​ല്‍​ ​നി​ന്നു​ള്ള​ ​കു​പ്പി​വെ​ള്ള​ത്തി​നും​ ​ഹി​ല്ലി​ ​അ​ക്വ​ ​എ​ന്നാ​ണ് ​പേ​ര്.​ ​നി​ല​വി​ല്‍​ ​ഈ​ ​പേ​രി​ല്‍​ ​കി​‌​ഡ്ക് ​തൊ​ടു​പു​ഴ​യി​ലെ​ ​പ്ളാ​ന്റി​ല്‍​ ​നി​ന്ന് ​കു​പ്പി​വെ​ള്ളം​ ​പു​റ​ത്തി​റ​ക്കു​ന്നു​ണ്ട്.​ ​
ഒ​രു​ ​ലി​റ്റ​ര്‍​ ​കു​പ്പി​വെ​ള്ളം​ 15​നും​ ​ര​ണ്ട് ​ലി​റ്റ​ര്‍​ 20​ ​രൂ​പ​യ്ക്കും​ ​വി​പ​ണി​യി​ലെ​ത്തി​ക്കാ​നാ​ണ് ​ല​ക്ഷ്യം.​ ​ഫാ​ക്ട​റി​ ​ഔ​ട്ട്‌​‌​‌​ലെ​റ്റു​ക​ളി​ല്‍​ ​നി​ന്ന് ​നേ​രി​ട്ട് ​വാ​ങ്ങി​യാ​ല്‍​ ​ലി​റ്റ​റി​ന് 10​ ​രൂ​പ.

prp

Leave a Reply

*