ഗ്രാമത്തിലെ കുന്നിന്‍ ചെരുവില്‍ വന്‍ വജ്രശേഖരം കണ്ടെത്തി; വാരിയെടുക്കാനായി നാട്ടുകാരുടെ കൂട്ടം

കൊഹിമ: നാഗാലാന്‍ഡില്‍ വന്‍ വജ്രശേഖരം കണ്ടെത്തി. മ്യാന്‍മര്‍ അതിര്‍ത്തിയ്ക്കടത്തുള്ള മോണ്‍ ജില്ലയിലെ വാഞ്ചിംഗ് ഗ്രാമത്തിലാണ് വജ്രനിധി കണ്ടെത്തിയത്. വജ്രം വാരിയെടുക്കാനായി നൂറു കണക്കിന് ആളുകള്‍ പ്രദേശത്ത് എത്തിയ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. വജ്രങ്ങള്‍ കണ്ടെത്താനായി ഗ്രാമത്തിലെ കുന്നിന്‍ ചെരുവില്‍ പരിശോധന നടത്തുന്ന ഗ്രാമവാസികളുടെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

ഡയമണ്ടുകള്‍ പോലുള്ള കല്ലുകള്‍ ഗ്രാമവാസകിള്‍ക്ക് ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. പ്രദേശത്ത് തമ്ബടിച്ച്‌ വജ്രശേഖരം കുിഴിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ ഗ്രാമവാസികള്‍ തുടരുന്നതായാണ് വിവരം. പ്രദേശത്തെ വജ്രശേഖരത്തിന്റെ അളവോ മൂല്യമോ സംബന്ധിച്ച്‌ വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല.

അതേസമയം പ്രദേശത്ത് നിന്നും കണ്ടെത്തിയ കല്ലുകള്‍ പരിശോധിക്കാനായി ജിയോളജി വകുപ്പ് പ്രദേശത്തേക്ക് വിദഗ്ധരെ അയച്ചിട്ടുണ്ട്. ഖനന വിഭാഗ ഉദ്യോഗസ്ഥരും ഇവര്‍ക്കൊപ്പമുണ്ട്. പഠനത്തിന് ശേഷം മാത്രമെ കല്ലുകള്‍ വജ്രമാേണാ മറ്റെന്തെങ്കിലും ലോഹമാണോയെന്ന് ഉറപ്പിക്കാന്‍ കഴിയൂവെന്നാണ് ജിയോളജി വകുപ്പ് പറയുന്നത്.

prp

Leave a Reply

*