കാട്ടാക്കടയില്‍ അച്ഛനേയും മകളേയും ആക്രമിച്ച സംഭവം; പ്രതികളായ കെഎസ്‌ആര്‍ടിസി ജീവനക്കാരെ സംരക്ഷിച്ച്‌ സര്‍ക്കാരും പോലീസും; രണ്ട് ദിവസമായിട്ടും അറസ്റ്റില്ല

തിരുവനന്തപുരം: കാട്ടാക്കടയില്‍ അച്ഛനേയും മകളേയും ആക്രമിച്ചിട്ട് രണ്ട് ദിവസം പിന്നിട്ടിട്ടും കെഎസ്‌ആര്‍ടിസി ജീവനക്കാരെ അറസ്റ്റ് ചെയ്യാതെ പോലീസ്.

പ്രതികള്‍ പോലീസിന്റെ മൂക്കിന് തുമ്ബില്‍ ഒളിച്ചിരുന്നിട്ടും ഇരുട്ടില്‍ തപ്പുകയാണെന്നാണ് ആക്ഷേപം. സംഭവത്തിന്റെ ആദ്യഘട്ടം മുതല്‍ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്.

കെഎസ്‌ആര്‍ടിസി ബസ് ഡിപ്പോയില്‍ അച്ഛനേയും മകളേയും ആക്രമിച്ച പ്രതികള്‍ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്നാണ് ഗതാഗത മന്ത്രി പറഞ്ഞത്.എന്നാല്‍ സംഭവം നടന്ന് 48 മണിക്കൂര്‍ കഴിഞ്ഞിട്ടും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരും പോലീസും സ്വീകരിച്ചിരിക്കന്നത്. പ്രതികളെ കണ്ടെത്തുവാനോ ,അറസ്റ്റ് ചെയ്യാനോ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.പെണ്‍കുട്ടിയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ അടക്കം പ്രചരിച്ചിട്ടും എഫ്‌ഐആറില്‍ കുട്ടിക്ക് മര്‍ദ്ദനമേറ്റവിവരം രേഖപ്പെടുത്താതിരുന്നത് കുറ്റക്കാരെ സംരക്ഷിക്കാന്‍ വേണ്ടിയായാണെന്നും ആക്ഷേപം ഉയരുന്നുണ്ട്.

ആദ്യം ജാമ്യം ലഭിക്കാവുന്ന നിസ്സാര വകുപ്പ് ചുമത്തിയ പോലീസ് വിവിധയിടങ്ങളില്‍ നിന്നുണ്ടായ ശക്തമായ എതിപ്പിനെ തുടര്‍ന്ന് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. മര്‍ദ്ദനമേറ്റ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് . സിഐടിയു പ്രവര്‍ത്തകര്‍ സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. ജീവനക്കാരുടെ നിരുത്തരവാദപരമായ പ്രവൃത്തിയില്‍ പരസ്യമായി മാപ്പു പറഞ്ഞ കെഎസ്‌ആര്‍ടിസി എംഡി, ഇത്തരം മനോനില തെറ്റിയ ജീവനക്കാരാണ് ഡിപ്പാര്‍ട്ട്‌മെന്‍റിന് അവമതിപ്പുണ്ടാക്കുന്നതെന്നും പറഞ്ഞു

prp

Leave a Reply

*