കെഎസ്‌ആര്‍ടിസിയില്‍ ശമ്ബളമില്ല, കെ സ്വിഫ്റ്റില്‍ 3000 രൂപ ഓണം അഡ്വാന്‍സ്

തിരുവനന്തപുരം: കെ-സ്വിഫ്റ്റ് ജീവനക്കാര്‍ക്ക് ഓണത്തിന് അഡ്വാന്‍സ് പ്രഖ്യാപിച്ച്‌ കെഎസ്‌ആര്‍ടിസി. കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഡ്രൈവര്‍ കം കണ്ടക്ടര്‍മാര്‍ക്ക് 3000 രൂപ നല്‍കുമെന്നാണ് പ്രഖ്യാപനം.

സെപ്തംബര്‍ ആദ്യ വാര പണം വിതരണം ചെയ്യും. ഈ തുക പിന്നീട് ശമ്ബളത്തില്‍ നിന്ന് തിരിച്ചു പിടിക്കും. ഒക്ടോബറിലെ ശമ്ബളം മുതല്‍ അഞ്ച് തുല്യ ഗഡുക്കളായാകും ഈ തുക തിരിച്ചു പിടിക്കുക എന്നും മാനേജ്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.

2022 ജൂലൈ 31നോ അതിന് മുമ്ബോ ജോയിന്‍ ചെയ്തവര്‍ക്കാണ് ഓണം അഡ്വാന്‍സ് നല്‍കുക. എല്ലാ മാസവും കൃത്യമായി ഡ്യൂട്ടി നിര്‍വഹിച്ചവര്‍ക്കേ അഡ്വാന്‍സ് തുക നല്‍കൂ. ഓണം അഡ്വാന്‍സ് ആവശ്യമുള്ളവര്‍ സത്യവാങ്മൂലം ഒപ്പിട്ട് ഈ മാസം 31ന് മുമ്ബ് swiftonamadvance@ജി mail.com എന്ന വിലാസത്തില്‍ അയക്കണമെന്നതാണ് നിര്‍ദേശം. അഡ്വാന്‍സായി നല്‍കുന്ന തുക തുല്യ ഗഡുക്കളാക്കി തിരിച്ചു പിടിക്കാന്‍ അനുമതി നല്‍കുന്നതാണ് സത്യവാങ്മൂലം.

അതേസമയം കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്ബളം ഇതുവരെ വിതരണം ചെയ്തിട്ടില്ല. സാമ്ബത്തിക പ്രതിസന്ധിയുടെ പേരില്‍ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്ബളം വൈകുമ്ബോള്‍ കെ സ്വിഫ്റ്റ് ജീവനക്കാര്‍ക്ക് അഡ്വാന്‍സായി ശമ്ബളം നല്‍കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ വലിയ പ്രതിഷേധമുണ്ട്.

prp

Leave a Reply

*