
കോഴിക്കോട്: ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം. പുതിയ നിരക്ക് പ്രകാരം മിനിമം ചാര്‍ജ് രണ്ടര കിലോമീറ്ററിന് നിലവിലെ എട്ട് രൂപ 10 രൂപയായി വര്‍ദ്ധിക്കും.
കിലോമീറ്ററിന് 70 പൈസ 20 പൈസ വര്‍ദ്ധിച്ച് 90 പൈസയാവും. കോവിഡ് സ്പെഷ്യല്‍ നിരക്ക് പ്രകാരം 25 ശതമാനം വര്‍ദ്ധനവാണ് ഉണ്ടാവുക. പുതിയ ശുപാര്‍ശ കോവിഡ് നിയന്ത്രണത്തിന്റെ അടിസ്ഥാനത്തിലാണ്. വിദ്യാര്‍ത്ഥികളുടെ ചാര്‍ജ് 50 ശതമാനം വര്‍ദ്ധിപ്പിക്കുവാനും ശുപാര്‍ശ ഉണ്ടായിട്ടുണ്ടെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.
[PHOTOS]
അതേസമയം മിനിമം ചാര്‍ജ് 12 രൂപയായി വര്‍ദ്ധിപ്പിക്കണമെന്നാണ് കെ.എസ്.ആര്‍.ടി.സി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്. പ്രതിദിനം ഒന്നര കോടി രൂപയുടെ നഷ്ടത്തിലാണ് കെ.എസ്.ആര്‍.ടി.സി. നിലവില്‍ 60 കോടിയുടെ ബാധ്യതയാണ് ഒരോ മാസവും ഉണ്ടാവുന്നത്.
സര്‍ക്കാരിന്റെ സഹായത്താലാണ് കോര്‍പ്പറേഷന്‍ നിലനില്‍ക്കുന്നതെന്നും ഗതാഗതമന്ത്രി പറഞ്ഞു. കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മന്ത്രിസഭാ യോഗം കൂടിയ ശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാവുക.
