കെ.എസ്‌ആര്‍ടിസി കണ്‍സഷന്‍ കൗണ്ടറുകള്‍ ആരംഭിച്ചു

തൃശൂര്‍: കെഎസ്‌ആര്‍ടിസി കണ്‍സഷന്‍ കൗണ്ടറുകള്‍ ആരംഭിച്ചു. ജില്ലയില്‍ സ്‌കൂളുകളും കോളേജുകളും തുറന്ന് പ്രവര്‍ത്തിച്ചതിന്‍്റെ പശ്ചാത്തലത്തിലാണ് കെഎസ്‌ആര്‍ടിസി കാര്യാലയങ്ങളില്‍ കണ്‍സഷന്‍ കൗണ്ടറുകളുടെ പ്രവര്‍ത്തനം തുടങ്ങിയത്. ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍്റെ അറിയിപ്പിനെ തുടര്‍ന്നാണ് നടപടി.

സര്‍ക്കാര്‍/എയ്ഡഡ് കോളേജുകളില്‍ പഠിക്കുന്ന അവസാന വര്‍ഷ ബിരുദ ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് സെമസ്റ്റര്‍ സര്‍ട്ടിഫിക്കറ്റും ഫോട്ടോ പതിച്ച്‌ പ്രിന്‍സിപ്പാള്‍ അറ്റസ്റ്റ് ചെയ്ത കണ്‍സഷന്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കുന്ന മുറയ്ക്ക് നിലവിലെ നിയമ പ്രകാരം കണ്‍സഷന്‍ അനുവദിക്കും. 10, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രിന്‍സിപ്പാള്‍ സാക്ഷ്യപ്പെടുത്തിയ കണ്‍സഷന്‍ സര്‍ട്ടിഫിക്കറ്റ് മാത്രം ഹാജരാക്കിയാല്‍ മതിയാകും. സെല്‍ഫ് ഫിനാന്‍സിങ്, പ്രൈവറ്റ്, ഓട്ടോണമസ് വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ വര്‍ഷങ്ങളിലേത് പോലെ ചീഫ് ഓഫീസ് അനുമതി ലഭിക്കുന്ന മുറയ്ക്ക് കണ്‍സഷന്‍ ടിക്കറ്റുകള്‍ വിതരണം ചെയ്യും.

The post കെ.എസ്‌ആര്‍ടിസി കണ്‍സഷന്‍ കൗണ്ടറുകള്‍ ആരംഭിച്ചു

prp

Leave a Reply

*