കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഡീസല്‍ പ്രതിസന്ധിയെ തുടര്‍ന്ന് ഇന്നും വെട്ടിച്ചുരുക്കുമെന്ന് റിപ്പോര്‍ട്ട്.
ഇന്ന് 25 ശതമാനം ഓര്‍ഡിനറി സര്‍വീസുകള്‍ മാത്രമാകും നിരത്തിലിറങ്ങുക.
ഡീസല്‍ ക്ഷാമത്തെ തുടര്‍ന്ന് ബുധനാഴ്ച വരെയാണ് കെഎസ്ആര്‍ടിസിയുടെ സര്‍വീസ് വെട്ടിക്കുറയ്ക്കുന്നതെന്നാണ് നിലവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. വെള്ളിയാഴ്ച അഞ്ഞൂറോളം സര്‍വീസുകളായിരുന്നു റദ്ദാക്കിയത്. ചൊവ്വാഴ്ചയോടെ ഡീസല്‍ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമെന്നായിരുന്നു സിഎംഡി ബിജു പ്രഭാകറിന്റെ പ്രതികരണം.
അതേസമയം മോശം കാലാവസ്ഥ കെഎസ്ആര്‍ടിസി സര്‍വ്വീസുകളെയും വരുമാനത്തെയും ബാധിച്ചിട്ടുണ്ട്. ഇതോടെയാണ് സര്‍വീസുകള്‍ വെട്ടി കുറയ്ക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഡീസല്‍ ഉപഭോഗം കിലോമീറ്റര്‍ ഓപറേഷന് എന്നിവ കുറച്ചും വരുമാനമില്ലാത്ത സര്‍വീസുകള്‍ മൂന്ന് ദിവസത്തേക്ക് പൂര്‍ണമായും ഒഴിവാക്കിയുമാണ് ഡീസല്‍ ക്ഷാമത്തെ നേരിടാന്‍ കെഎസ്ആര്‍ടിസി ശ്രമിക്കുന്നത്.

