കെ.എസ്​.ആര്‍.ടി.സി: മധ്യകേരളത്തില്‍ ഒന്നാമത്​ ചേര്‍ത്തല ​ഡിപ്പോ

ചേ​ര്‍​ത്ത​ല: ലാ​ഭ​ത്തി​ലാ​ക്കി​യ​തി​ന​ല്ല ചേ​ര്‍​ത്ത​ല കെ.​എ​സ്.​ആ​ര്‍.​ടി.​സി ഡി​പ്പോ​ക്ക്​ അം​ഗീ​കാ​രം കി​ട്ടി​യ​ത്. മ​റ്റ്​ ഡി​പ്പോ​ക​ള്‍ വ​രു​ത്തി​യ ന​ഷ്​​ട​ത്തോ​ളം വ​രി​ല്ല ചേ​ര്‍​ത്ത​ല​യു​ടെ ന​ഷ്​​ടം എ​ന്ന്​ ക​ണ്ടെ​ത്തി​യാ​ണ്​ അം​ഗീ​കാ​രം. മ​ധ്യ​മേ​ഖ​ല​യി​ലെ കെ.​എ​സ്.​ആ​ര്‍.​ടി.​സി ഡി​പ്പോ​ക​ളു​ടെ ആ​ഗ​സ്​​റ്റി​ലെ പ്ര​വ​ര്‍​ത്ത​ന മി​ക​വ് വി​ല​യി​രു​ത്ത​ലി​ലാ​ണ്​ ചേ​ര്‍​ത്ത​ല ഒ​ന്നാ​മ​തെ​ത്തി​യ​ത്. ചെ​ങ്ങ​ന്നൂ​ര്‍, ആ​ലു​വ ഡി​പ്പോ​ക​ളാ​ണ്​ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്ത്. ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, കോ​ട്ട​യം, തൃ​ശൂ​ര്‍, ഇ​ടു​ക്കി ജി​ല്ല​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന 36 ഡി​പ്പോ​ക​ളാ​ണ് മ​ധ്യ​മേ​ഖ​ല​യി​ലു​ള്ള​ത്. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വ​രു​മാ​ന​ക്കു​റ​വി​നെ തു​ട​ര്‍​ന്ന്​ മു​ഴു​വ​ന്‍ ഡി​പ്പോ​ക​ളും ന​ഷ്​​ട​ത്തി​ലാ​ണ്.

ഏ​റ്റ​വും കു​റ​ച്ചു ന​ഷ്​​ട​മു​ണ്ടാ​ക്കി​യെ​ന്ന​താ​ണ്​ ചേ​ര്‍​ത്ത​ല​യു​ടെ മി​ക​വ്. ഡീ​സ​ല്‍, ശ​മ്ബ​ളം, സ്പെ​യ​ര്‍ പാ​ര്‍​ട്​​സു​ക​ള്‍, മ​റ്റു ചെ​ല​വു​ക​ള്‍ എ​ന്നി​വ​ക്കു ചെ​ല​വാ​യ തു​ക​യും ഡി​പ്പോ​യു​ടെ ആ​കെ വ​രു​മാ​ന​വും പ​രി​ശോ​ധി​ച്ചി​രു​ന്നു. സ​മ​ഗ്ര പ​രി​ഷ്​​ക​ര​ണ​ത്തി​െന്‍റ ഭാ​ഗ​മാ​യി ഡി​പ്പോ​ക​ളു​ടെ വ​ര​വ്-​ചെ​ല​വ് എ​ന്നി​വ ശാ​സ്ത്രീ​യ​മാ​യി വി​ല​യി​രു​ത്തു​ന്ന സം​വി​ധാ​ന​ത്തി​ന്​ കെ.​എ​സ്.​ആ​ര്‍.​ടി.​സി എം.​ഡി ബി​ജു പ്ര​ഭാ​ക​ര്‍ തു​ട‌​ക്ക​മി​ട്ടി​രു​ന്നു. ഇ​ത​നു​സ​രി​ച്ച്‌​ ആ​ദ്യ മാ​സ വി​ല​യി​രു​ത്ത​ലാ​ണ് ആ​ഗ​സ്​​റ്റി​ലേ​ത്.

മ​ന്ത്രി ആ​ന്‍​റ​ണി രാ​ജു​വി​ല്‍​നി​ന്ന്​ ചേ​ര്‍​ത്ത​ല എ‌.​ടി.​ഒ കെ.​ബി. സാം ​മെ​മ​േ​ന്‍​റാ ഏ​റ്റു​വാ​ങ്ങി. കൂ​ടു​ത​ല്‍ സ​ര്‍​വി​സു​ക​ള്‍ ന​ട​ത്തു​ക, പ​തി​വ് യാ​ത്ര​ക്കാ​രെ ഉ​റ​പ്പി​ച്ചു നി​ര്‍​ത്തു​ക, എ​ല്ലാ കാ​ര്യ​ത്തി​ലും ചെ​ല​വും ന​ഷ്‌​ട​വും ചു​രു​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് പു​തി​യ പ​ദ്ധ​തി​യി​ലൂ​ടെ കെ.​എ​സ്.​ആ​ര്‍.​ടി.​സി ല​ക്ഷ്യം.

prp

Leave a Reply

*