കോഴിക്കോട്: കെ എസ് ആര് ടി സിയില്‍ ശമ്ബളം വൈകുന്നതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജുവിനെ വഴിയില്‍ തടഞ്ഞ് പ്രതിഷേധിച്ചു.ഐഎന്‍ടിയുസി, എസ്.ടി.യു പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കോഴിക്കോടാണ് പ്രതിഷേധം അരങ്ങേറിയത്. ചാത്തമംഗലത്ത് ഗ്രാമ വണ്ടി ഉദ്ഘാടനത്തിന് ശേഷം മന്ത്രി മടങ്ങുമ്ബോഴായിരുന്നു മന്ത്രിയെ ജീവനക്കാര്‍ തടഞ്ഞുവെച്ചത്. പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയ ശേഷം മന്ത്രിയെ കടത്തിവിടുകയായിരുന്നു.
എന്നാല്‍ കെഎസ്ആര്‍ടിസിയില്‍ കൂപ്പണുകള്‍ അടിച്ചേല്‍പ്പിക്കില്ലെന്നും ആവശ്യക്കാര്‍ മാത്രം കൂപ്പണുകള്‍ വാങ്ങിയാല്‍ മതിയെന്ന് മന്ത്രി ആന്റണി രാജു വ്യക്തമാക്കി. കൂപ്പണ്‍ വാങ്ങാന്‍ താല്പര്യമുള്ളവരുടെ കണക്കെടുക്കാന്‍ ഡിപ്പോകള്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.
KSRTC ശമ്ബള കുടിശികയ്ക്ക് പകരം സപ്ലൈകോ കൂപ്പണ്‍ നല്‍കണമെന്ന് ഹൈക്കോടതി; വേണ്ടെന്ന് ജീവനക്കാര്‍
കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്ബള കുടിശ്ശികയ്ക്ക് പകരം കൂപ്പണുകള്‍ നല്‍കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജീവനക്കാര്‍ക്ക് കണ്‍സ്യൂമര്‍ഫെഡ്, സപ്ലൈകോ അടക്കമുള്ള സ്ഥാപനങ്ങളുടെ കൂപ്പണുകള്‍ നല്‍കാമെന്നാണ് കോടതി ആവശ്യപ്പെട്ടത്. എന്നാല്‍ കൂപ്പണുകള്‍ വേണ്ടെന്ന് ജീവനക്കാരുടെ അഭിഭാഷകന് കോടതിയില്‍ അറിയിച്ചു.
ശമ്ബളവിതരണത്തിന് 50 കോടി രൂപ നല്‍കാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഈ തുക കൊണ്ട് കുടിശ്ശിക ശമ്ബളത്തിന്റെ മൂന്നിലൊന്ന് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. സിംഗിള്‍ബഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ വിധി പറയാനായി മാറ്റി. ശമ്ബളവിതരണത്തിന് സര്‍ക്കാര്‍ ധനസഹായം അനുവദിക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തിരുന്നു.
ശമ്ബളം നല്കാന് ബാധ്യതയില്ലെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ നല്കിയ അപ്പീലിലാണ് ഡിവിഷന് ബെഞ്ചിന്റെ ഇടക്കാലനിര്‍ദേശം. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്ബളവിതരണത്തിന് 103 കോടി രൂപ അനുവദിക്കണമെന്നും ഓണത്തിനുമുമ്ബ് ഇതിനായി നടപടിയെടുക്കണമെന്നുമാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു.
അതേസമയം കെ എസ് ആര് ടി സി ജീവനക്കാര്‍ക്ക് ശമ്ബളം ലഭിച്ചിട്ട് 62 ദിവസം പിന്നിട്ടു. ഇതോടെ കടുത്ത പ്രതിഷേധവുമായി ജീവനക്കാര്‍ രംഗത്തെത്തി. കുട്ടികള്‍ക്കൊപ്പം പ്ലക്കാര്‍ഡ് ഉയര്‍ത്തി വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധം നടന്നു.
മകള്‍ക്ക് നാളെ രാവിലെ കോളേജില്‍ ഡിഗ്രിക്ക് ചേരണമെന്നും കടം ചോദിക്കാന്‍ ഇനി ഒരാളും ബാക്കിയില്ലെന്നും, കൈയില്‍ 500 പോലും എടുക്കാനില്ലെന്നും പറഞ്ഞു കരഞ്ഞുകൊണ്ടുള്ള കെ എസ് ആര് ടി സി കണ്ടക്ടറുടെ വീഡിയോ വൈറലായിരുന്നു. കെ എസ് ആര് ടി സി സുല്‍ത്താന്‍ ബത്തേരി ഡിപ്പോയിലെ ജീവനക്കാരുടെ വാട്സാപ്പ് ഗ്രൂപ്പിലാണ് ഈ വീഡിയോ വന്നത്.
അതേസമയം ഓരോ ദിവസവും കഴിയുന്തോറും ജീവനക്കാരുടെ സാമ്ബത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള പരിഭവങ്ങളും പരാതികളും കൂടി വരികയാണ്. നിത്യേനയുള്ള വീട്ടുചെലവിന് പോലും പണമില്ലാത്തെ അവസ്ഥയിലാണ് കെ എസ് ആര് ടി സി ജീവനക്കാര്‍.
ഒരു ജീവനക്കാരന് പ്ലക്കാര്‍ഡും പിടിച്ചുനില്‍ക്കുന്ന മകള്‍ക്കൊപ്പമാണ് പ്രതിഷേധിച്ചത്. ‘അച്ഛന് ശമ്ബളം അനുവദിക്കൂ, ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കൂ’- എന്നാണ് പ്ലക്കാര്‍ഡില്‍ എഴുതിയിരുന്നത്. മകള്‍ക്ക് ഉടുപ്പ് വാങ്ങാന്‍ പോലും പണമില്ലെന്ന് വിലപിക്കുന്ന ജീവനക്കാരുമുണ്ട്. ക്യാന്‍സര്‍ പോലെയുള്ള രോഗങ്ങളുള്ള കുടുംബാംഗങ്ങള്‍ക്ക് മരുന്ന് വാങ്ങാനും കാശില്ലാത്ത അവസ്ഥയിലാണ് തങ്ങളെന്ന് ജീവനക്കാര്‍ പറയുന്നു.
അതേസമയം ശമ്ബളക്കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടാകാത്തതിനെ തുടര്‍ന്ന് തൊഴിലാളി യൂണിയനുകളില്‍നിന്ന് ജീവനക്കാര്‍ രാജിവെക്കാന്‍ തുടങ്ങിയിട്ടുണ്ട്. പന്തളം, ആര്യങ്കാവ് ഡിപ്പോകളില്‍നിന്ന് പത്തിലേറെ ജീവനക്കാര്‍ ഭരണാനുകൂല സംഘടനയായ കെഎസ്ആര്ടിഇഒയില്നിന്ന് രാജിവെച്ചു. പ്രതിപക്ഷത്തായിട്ടും 12 മണിക്കൂര്‍ ഡ്യൂട്ടി, ശമ്ബള വിഷയങ്ങളില്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതില്‍ പ്രതിഷേധിച്ച് പെരിന്തല്‍മണ്ണ ഡിപ്പോയില്‍ INTUC പ്രവര്‍ത്തകര്‍ നേതൃത്വത്തിന് രാജി സമര്‍പ്പിച്ചു.
