പൊതുജനങ്ങള്‍ക്ക് കെഎസ്‌ഇബിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: നാട്ടുകാര്‍ക്ക് മുന്നറിയിപ്പുമായി കെഎസ്‌ഇബി രംഗത്ത്. വൈദ്യുതി തടസ്സപ്പെട്ടതിന്‍റെ പേരില്‍ ഇനിമുതല്‍ ജീവനക്കാരെ ചീത്തവിളിച്ചാലും ജോലി തടസ്സപ്പെടുത്തിയാലും ജീവനക്കാരെ മര്‍ദ്ദിക്കുകയോ ചെയ്താലും നാട്ടുകാര്‍ക്ക് കടുത്ത ശിക്ഷ തന്നെ ലഭിക്കും. ശിക്ഷയെക്കുറിച്ചുള്ള കാര്യങ്ങള്‍ കെ.എസ്‌.ഇ.ബി ഫേസ്‌ബുക്ക്‌ പോസ്റ്റിലൂടെ ജനങ്ങള്‍ക്ക് വേണ്ടി ഓര്‍മപ്പടുത്തുകയാണ്.

പൊതുജനങ്ങളുടെ ശ്രദ്ധയ്‌ക്ക്‌ എന്ന തലക്കെട്ടോടെയാണ്‌ കുറിപ്പ് ആരംഭിച്ചിരിക്കുന്നത് . കെ.എസ്‌.ഇ.ബി ജീവനക്കാരെ ജോലി ചെയ്യുന്നതില്‍ നിന്ന്‌ തടസ്സപ്പെടുത്തിയാല്‍ 3 മാസം തടവും പിഴയും ശിക്ഷയായി ലഭിക്കും . ജീവനക്കാരെ മര്‍ദ്ദിച്ചാല്‍ ലഭിക്കുന്ന ശിക്ഷ എന്താണെന്നും ഓഫീസില്‍ അതിക്രമിച്ചു കയറി വസ്‌തുവകകള്‍ നശിപ്പിച്ചാല്‍ എന്ത്‌ ശിക്ഷ ലഭിക്കുമെന്നുമെല്ലാം വകുപ്പുകള്‍ സഹിതം വിശദമാക്കിയിട്ടുണ്ട്‌.

അതേസമയം അധികൃതരുടെ ഫേസ്‌ബുക്ക്‌ പോസ്‌റ്റിനെ പ്രതികൂല കമന്റുകള്‍ കൊണ്ട്‌ നിറയ്‌ക്കുകയാണ്‌ ഉപഭോക്താക്കള്‍. വിളിച്ചാല്‍ ഫോണെടുക്കാതിരിക്കുക, ഉപഭോക്താക്കളോട്‌ അപമര്യാദയായി പെരുമാറുക, കൃത്യമായി ജോലി ചെയ്യാതിരിക്കുക എന്നിവയൊക്കെ ഏതു വകുപ്പില്‍ വരുന്ന കുറ്റമാണെന്ന്‌ വ്യക്തമാക്കണമെന്നാണ്‌ പല ഉപഭോക്താക്കളും പറയുന്നത്.

prp

Leave a Reply

*