ജോസ് കെ മാണി വിഭാഗത്തെ ഒപ്പംകൂട്ടാൻ സിപിഐഎം; മന്ത്രിസ്ഥാനം ഉൾപ്പെടെ വാഗ്ദാനം ചെയ്തതായി സൂചന

തിരുവനന്തപുരം: കേരള കോൺഗ്രസ് പിളർന്നതോടെ ജോസ് കെ മാണി വിഭാഗത്തെ ഒപ്പംകൂട്ടാൻ സിപിഐഎം നീക്കം. മന്ത്രിസ്ഥാനം ഉൾപ്പെടെ വാഗ്ദാനം ചെയ്ത് എൽഡിഎഫിൽ എത്തിക്കാൻ ശ്രമം തുടങ്ങിയതായാണ് വിവരം. ജോസ് കെ മാണിയുമായി ചർച്ചകൾ നടത്താൻ പ്രത്യേക ദൂതനെ തന്നെ നിയോഗിച്ചുവെന്നാണ് സൂചന.

ക്രൈസ്തവ വോട്ടു ബാങ്കുകൾ ലക്ഷ്യമിട്ട് കെ എം മാണിയെ ഒപ്പം കൂട്ടാൻ വർഷങ്ങളായി സിപിഐഎം ശ്രമം തുടങ്ങിയതാണ്. അതിനിടെ ബാർ കോഴ വിവാദം ഉണ്ടായതോടെ ആ നീക്കം പാളി. പിന്നീട് ഫ്രാൻസിസ് ജോർജിന്‍റെ ജനാധിപത്യ കേരള കോൺഗ്രസിനെ എൽഡിഎഫിൽ എത്തിച്ചെങ്കിലും അത്ര ഫലം കണ്ടില്ല. കെ എം മാണിയുടെ മരണശേഷം കേരള കോൺഗ്രസിന്‍റെ പിളർപ്പിനായി കാത്തിരിക്കുകയായിരുന്നു സിപിഐഎം.

prp

Leave a Reply

*