തിരുവനന്തപുരം: കെ.ആര്‍ ഗൗരിയമ്മയുടെ പേരില്‍ സ്മാരകമായി സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് ലാപ്‌ടോപ് വിതരണത്തിനുള്ള പദ്ധതിയാണ് പ്രഖ്യാപിക്കേണ്ടതെന്നു പി.സി വിഷ്ണുനാഥ് എം.എല്‍.എ.
നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.ആര്‍ ഗൗരിയമ്മയുടെ പേരില്‍ ഈ സംസ്ഥാനത്തെ പഠനസൗകര്യമില്ലാത്ത മുഴുവന്‍ പെണ്‍കുട്ടികള്‍ക്കും ലാപ്‌ടോപ്പും ഫോണും നല്‍കുന്ന ഒരു പദ്ധതി സ്മാരകമായി പ്രഖ്യാപിക്കാന്‍ പറ്റുമോ?. വാക്‌സിന്‍ കേന്ദ്രസര്‍ക്കാര്‍ വാങ്ങി നല്‍കുമെന്നു പറഞ്ഞതുകൊണ്ട് ആയിരം കോടി മാറ്റിവെച്ചത് അവിടെയുണ്ടെന്നും വിഷ്ണുനാഥ് കൂട്ടിച്ചേര്‍ത്തു.
ധനവിനിയോഗത്തെ സംബന്ധിച്ച് മുന്‍ഗണനകള്‍ ഉണ്ടാകേണ്ട കാലമാണിതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഓണ്‍ലൈന്‍ അധ്യയനം ആരംഭിക്കുമ്ബോള്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് പഠനോപകരണങ്ങള്‍ ഇല്ലാതെ വിഷമിക്കുന്നത്., അദ്ദേഹം കൂട്ടിചേര്‍ത്തു.

