നടി കോയല്‍ മലിക്കിനും കുടുംബത്തിനും കൊവിഡ്; വിവരങ്ങള്‍ അറിയിച്ചത് ട്വീറ്റിലൂടെ

ബംഗാളി നടി കോയല്‍ മലിക്കും കുടുംബവും കൊവിഡ് പോസിറ്റീവ്. തനിക്കും കുടുംബാംഗങ്ങള്‍ക്കും കൊവിഡ് 19 ബാധിച്ച കാര്യം ട്വിറ്ററിലൂടെയാണ് കോയല്‍ വെളിപ്പെടുത്തിയത്.

കോയലിന്റെ പിതാവും പ്രശസ്ത നടനുമായ രഞ്ജിത്ത് മലിക്, മാതാവ് ദീപാ മല്ലിക്, ഭര്‍ത്താവും നിര്‍മാതാവുമായ നിസ്പാല്‍ സിംഗ് എന്നിവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എല്ലാവരും സെല്‍ഫ് ക്വറന്റീനില്‍ ആണെന്നും കോയല്‍ അറിയിച്ചു.

മെയ് മാസത്തില്‍ കോയലിന് കുഞ്ഞ് ജനിച്ച വിവരം അവര്‍ പങ്കുവച്ചിരുന്നു. കോയലിന്റെ കുടുംബത്തില്‍ എല്ലാവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ കുഞ്ഞ് ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്കൊപ്പമാണ് ഇപ്പോഴുള്ളത്.


കോയലും കുടുംബവും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് അറിയിച്ചു കൊണ്ട് നിരവധി ആളുകളാണ് കോയലിന്റെ ട്വീറ്റിന് കമന്‍റ് ചെയ്തിരിക്കുന്നത്. 2003 മുതല്‍ സജീവമായി ചലച്ചിത്ര മേഖലയിലുള്ള നടിയാണ് കോയല്‍. നിരവധി അവാര്‍ഡുകളും കോയല്‍ കരസ്ഥമാക്കിയിട്ടുണ്ട്. ‘നേറ്റര്‍ ഗുരു’ എന്ന ബംഗാളി ചിത്രത്തിലൂടെയാണ് കോയല്‍ അരങ്ങേറ്റം കുറിക്കുന്നത്. ആ ചിത്രം ബോക്സ്‌ ഓഫീസ് ഹിറ്റുമായിരുന്നു

prp

Leave a Reply

*