കോട്ടയം: കോട്ടയം ഗുണ്ടാ ആക്രമണത്തില്‍ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. ആക്രമണം നടന്ന വീട്ടിലെത്തിച്ചായിരുന്നു തെളിവെടുപ്പ്. പെണ്‍വാണിഭ സംഘങ്ങളുടെ കുടിപ്പകയാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം.
വീടുകയറി ആക്രമണം നടത്തിയ പെണ്‍വാണിഭ സംഘത്തില്‍ ഇന്നലെ അറസ്റ്റിലായ രണ്ട് പ്രതികളില്‍ ഒരാളായ പൊന്‍കുന്നം സ്വദേശി അജ്മലുമായാണ് പൊലീസ് തെളിവെടുത്തത്.
ആക്രമണത്തിനിരയായവര്‍ മൊഴി നല്കാന് തയാറാവത്തതിനെ തുടര്‍ന്ന് ഇവരുടെ ഫോണ്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുകയും, ഇതില്‍നിന്നാണ് പെണ്‍വാണിഭ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിന് പിന്നിലെന്ന വിവരം പൊലീസിന് ലഭിക്കുന്നത്.
കഴിഞ്ഞ ലോക്ഡൗണിന് മുമ്ബ് ഗാന്ധിനഗര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന സംഘം രണ്ടായി പിരിയുകയും പിന്നീട് സാമ്ബത്തിക തര്‍ക്കം ഉടലെടുക്കുകയായിരുന്നു. ഈ തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. പെണ്‍വാണിഭവുമായി ബന്ധപ്പെട്ട കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്.

