കൊറോണയ്‌ക്കെതിരെയുള്ള രാജ്യത്തിന്റെ പോരാട്ടങ്ങള്‍ മികച്ചത്; കൊവാക്‌സിനായുള്ള ഗവേഷണങ്ങളില്‍ ഇന്ത്യയ്ക്ക് നന്ദി അറിയിക്കുന്നതായി ഡബ്ല്യൂഎച്ച്‌ഒ

ജനീവ : കൊറോണ വാക്‌സിന്‍ കണ്ടെത്തുന്നതിന് വേണ്ടി ഇന്ത്യ ശക്തമായ പോരാട്ടങ്ങളാണ് കാഴ്ചവെയ്ക്കുന്നത്. ഇതില്‍ ഇന്ത്യയ്ക്ക് നന്ദി അറിയിക്കുന്നതായും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസസ്. കൊറോണ വാക്‌സിനായ കോവാക്‌സിന്‍ വികസിപ്പിക്കുന്നതിനായി ഇന്ത്യ അക്ഷീണ പ്രയത്‌നത്തിലാണ്. രാജ്യത്തിന്റെ ഈ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നതായും ഡബ്ല്യൂഎച്ച്‌ ഒ അറിയിച്ചു.

ലോക നന്മയ്ക്കു വേണ്ടി കൊറോണ വാക്സിനായ കൊവാക്സിന്‍ ഉത്പാദിപ്പിനു വേണ്ടിയുള്ള തീവ്രമായ പ്രതിബദ്ധതയില്‍ നന്ദി പറയുന്നുവെന്ന് ട്വിറ്ററിലൂടേയും ഡബ്ല്യൂഎച്ച്‌ഒ അറിയിച്ചിട്ടുണ്ട്. കൊവിഡ് മഹാമാരി ലോകത്തിന് ആകെ പ്രവചിക്കാനാവാത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. അത് അവസാനിപ്പിക്കാന്‍ നാം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണം.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ടെലിഫോണില്‍ സംസാരിച്ചിരുന്നുവെന്നും ബന്ധം ശക്തമാക്കുന്നതിലും പരമ്ബരാഗത മരുന്നുകളെ കുറിച്ചുള്ള അറിവ് വര്‍ധിപ്പിക്കുന്നതിലും അവയുടെ ഗവേഷണവും പരിശീലനവും സംബന്ധിച്ചും ചര്‍ച്ച നടത്തിയെന്നും ഡബ്ല്യൂഎച്ച്‌ഒ വ്യക്തമാക്കി.

കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച്‌ നടപ്പാക്കുന്നതില്‍ ഡബ്യൂഎച്ച്‌ഒയെ മോദിയും തിരിച്ച്‌ അഭിനന്ദിച്ചു. മറ്റ് രോഗങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ നിന്ന് പിന്നോട്ട് പോകരുതെന്ന് നിര്‍ദ്ദേശിച്ച മോദി വികസ്വര രാജ്യങ്ങളുടെ ആരോഗ്യ സംവിധാനത്തില്‍ സംഘടനയുടെ പിന്തുണയെ പ്രശംസിക്കുകയും ചെയ്തു. ആയുര്‍വേദ ദിനമായ നവംബര്‍ 13 രാജ്യത്ത് ‘കൊവിഡ് 19 പ്രതിരോധത്തിന് ആയുര്‍വേദ’ എന്ന രീതിയിലാണ് ആഘോഷിക്കുകയെന്ന് മോദി ഡോ.ടെഡ്രോസിനെ അറിയിച്ചതായും പ്രധാനമന്ത്രിയുടെ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു.

prp

Leave a Reply

*