മിലാന്: കോപ്പ ഇറ്റാലിയയില്‍ മിലാന് നഗരപ്പോരില്‍ ഇന്റര്‍ മിലാന് ജയം. ക്വാര്‍ട്ടറില്‍ അയല്‍ക്കാരായ എസി മിലാനെ 2-1നാണ് ഇന്റര്‍ തോല്പിച്ചത്. മത്സരത്തില്‍ സ്റ്റാര്‍ സ്ട്രൈക്കര്‍ ഇബ്രാഹിമോവിച്ച് ചുവപ്പ് കാര്‍ഡ് കപ്പ് പുറത്തായതാണ് എസി മിലാന് തിരിച്ചടിയായത്.
മുപ്പത്തിയൊന്നാം മിനിറ്റില്‍ ഇബ്രാഹിമോവിച്ചിന്റെ ഗോള്‍ മിലാന് മുന്നില്‍ എത്തിയിരുന്നു. എന്നാല്‍ ആദ്യ പകുതിയുടെ വിസിലിന്റെ സമയത്ത് നടന്ന സംഭവങ്ങള്‍ കളിയുടെ ഗതിമാറ്റി. റൊമേലു ലുകാകുവുമായി കൊമ്ബു കോര്‍ത്തതിന് ഇബ്രയ്ക്ക് മഞ്ഞ കാര്‍ഡ്. 60-ാം മിനിറ്റില്‍ ഇബ്ര രണ്ടാം മഞ്ഞ കാര്‍ഡും വാങ്ങി കളം വിട്ടു. ഇതോടെ ഇന്ററിന് കാര്യങ്ങള്‍ എളുപ്പമായി.
പിന്നീട് ലുക്കാകു(71), ക്രിസ്റ്റ്യന്‍ എറിക്സെന്(90+7) എന്നിവര്‍ ഗോളുകള്‍ നേടിയതോടെ ഇന്റര്‍ വിജയം ഉറപ്പിച്ചു. ജയത്തോടെ ഇന്റര്‍ കോപ്പ ഇറ്റാലിയയുടെ സെമിയില്‍ കടന്നു.

