കോട്ടയം: ജാമ്യത്തിലിറങ്ങിയ പോക്സോ കേസ് പ്രതി ജീവനൊടുക്കിയ നിലയില്‍. കോട്ടയം മണര്‍കാട് മാലം ചെറുകരയില്‍ അനന്ദുവാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്.വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. വീട്ടുകാരാണ് അനന്ദുവിനെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.
സമൂഹമാധ്യമം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തെന്ന കേസില്‍ കഴിഞ്ഞ ഡിസംബറിലാണ് അനന്ദുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. പീഡന ദൃശ്യങ്ങള്‍ യുവാവ് കുട്ടിയുടെ പിതാവിന് അയച്ചു കൊടുക്കുകയും ചെയ്തിരുന്നു.

