കൂട്ടബലാത്സംഗ കേസിലെ ഒന്നാം പ്രതി മുഹമ്മദ് ബികിയെ വെടിവെച്ച്‌ കൊലപ്പെടുത്തി അസം പോലീസ്

ഗുവാഹത്തി: കസ്റ്റഡിയില്‍ നിന്നും രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ കൂട്ടബലാത്സംഗ കേസിലെ ഒന്നാം പ്രതിയെ വെടിവെച്ച്‌ കൊലപ്പെടുത്തി അസം പോലീസ്.

20 കാരനായ മുഹമ്മദ് ബികി അലിയാണ് പോലീസിന്റെ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി ഗുവാഹത്തിയുടെ പ്രാന്തപ്രദേശത്ത് വെച്ചായിരുന്നു സംഭവം. അലിയെ ബലാത്സംഗ കേസില്‍ തെളിവെടുപ്പിനായി എത്തിച്ചതായിരുന്നു പോലീസ്. ഇതിനിടെ, ഒപ്പമുണ്ടായിരുന്ന പോലീസ് സംഘത്തെ ആക്രമിച്ച ശേഷം അലി കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇത് തടയാന്‍ പോലീസ് അലിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

പോലീസ് കസ്റ്റഡിയില്‍ നിന്നും പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. യുവാവിന്റെ ശരീരത്ത് നിന്നും നാല് വെടിയുണ്ടകള്‍ കണ്ടെടുത്തു. വെടിയേറ്റ ഉടന്‍ തന്നെ അലിയെ പോലീസ് ആശുപത്രി യില്‍ പ്രവേശിപ്പിച്ചു. ഇവിടെ വെച്ചായിരുന്നു മരണം. അലിയുടെ ആക്രമണത്തില്‍, ഗുവാഹത്തിയിലെ പാന്‍ബസാര്‍ വനിതാ പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള പോലീസ് ഓഫീസര്‍ ട്വിങ്കിള്‍ ഗോസ്വാമിക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കാലിനും കൈക്കും നിസാര പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഗുവാഹത്തി മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് അഭിജിത് ശര്‍മ്മ വ്യക്തമാക്കി.

പതിനാറുകാരിയായ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് അലി. നാല് കൂട്ടുപ്രതികളുമുണ്ട്. പെണ്‍കുട്ടി പരാതി നല്‍കി ഒരാഴ്ച കഴിഞ്ഞ് കഴിഞ്ഞാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 16 ന് ആണ് അലിയും കൂട്ടരും പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. കൂട്ടുപ്രതികളും ഇതിന്റെ വീഡിയോ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തു. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി, പെണ്‍കുട്ടിയോട് തങ്ങള്‍ വിളിക്കുന്നിടത്ത് വരാന്‍ പ്രതികള്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്ന്, 19ന് ഗുവാഹത്തിയിലെ ഒരു ഹോട്ടല്‍ മുറിയില്‍ വെച്ച്‌ പ്രതികള്‍ പെണ്‍കുട്ടിയെ വീണ്ടും ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

prp

Leave a Reply

*