സച്ചിനെ പിറകിലാക്കി കോഹ്ലിക്ക് 12000 റണ്‍സ്!!

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഏകദിന ക്രിക്കറ്റില്‍ ഒരു നാഴികക്കല്ല് കൂടെ പിന്നിട്ടും. 12000 റണ്‍സ് എന്ന നേട്ടമാണ് ഇന്ന് ഓസ്ട്രേലിയക്ക് എതിരായ മത്സരത്തോടെ കോഹ്ലി സ്വന്തമാക്കിയത്. ഏറ്റവും വേഗതയില്‍ 12000 റണ്‍സില്‍ എത്തുന്ന താരമായും കോഹ്ലി ഇന്നത്തെ ഇന്നിങ്സോടെ മാറി. ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്ക് ആയിരുന്നു ഇതുവരെ ആ റെക്കോര്‍ഡ് ഉണ്ടായിരുന്നത്.

സച്ചിന്‍ 300 ഇന്നിങ്സില്‍ നിന്നാണ് 12000 റണ്‍സ് എടുത്തത്. കോഹ്ലിക്ക് 12000 എന്ന നേട്ടത്തില്‍ എത്താന്‍ 242 ഇന്നിങ്സ് മാത്രമേ വേണ്ടി വന്നുള്ളൂ. 59നു മുകളിലാണ് കോഹ്ലിയുടെ ബാറ്റിംഗ് ശരാശരി. 43 സെഞ്ച്വറികളും കോഹ്ലി ഇതിനകം ഏകദിനത്തില്‍ നേടി കഴിഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 22000 റണ്‍സ് എന്ന നേട്ടവും കോഹ്ലി ഈ പരമ്ബരയില്‍ സ്വന്തമാക്കിയിരുന്നു.

prp

Leave a Reply

*