കോടിയേരിയുടെ വിയോഗം: തലസ്ഥാനത്തെ അന്ത്യാഞ്ജലി ഒഴിവാക്കിയത് മെഡി.തീരുമാനം

തിരുവനന്തപുരം: പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം ദീര്‍ഘകാലം അദ്ദേഹത്തിന്റെ പ്രവര്‍ത്തനമണ്ഡലമായിരുന്ന തിരുവനന്തപുരത്ത് പൊതുദര്‍ശനത്തിന് എത്തിക്കാത്തത് അപ്പോളോ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണെന്ന് സി.പി.എം സെക്രട്ടേറിയറ്റ്

വിശദീകരണക്കുറിപ്പ് ഇറക്കി.

ദീര്‍ഘനാളത്തെ രോഗാവസ്ഥ ശരീരത്തെ ഏറെ ബാധിച്ചതുകാരണം മരണശേഷവും ദീര്‍ഘമായ യാത്ര ഒഴിവാക്കണമെന്നായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം.

തിരുവനന്തപുരത്ത് കൊണ്ടുവരാത്തത് സംബന്ധിച്ച്‌ ജനങ്ങള്‍ക്കിടയില്‍ നടക്കുന്ന പ്രചാരണം

ഇന്നലെ ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗത്തിലും ചര്‍ച്ചയായതിനെ തുടര്‍ന്നാണ് വിശദീകരണം നല്‍കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.

prp

Leave a Reply

*