കൊടി സുനി ‍വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിരാഹാര സമരത്തില്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യം

തിരുവനന്തപുരം: ടി.പി വധക്കേസ് പ്രതി കൊടി സുനി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിരാഹാര സമരത്തിലെന്ന് റിപ്പോര്‍ട്ട്. തന്നെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്നാണ് ആവശ്യം. തനിക്ക് വധഭീഷണിയുണ്ടെന്ന് കൊടി സുനി നേരത്തെ ആരോപിച്ചിരുന്നു. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്.

വധഭീഷണിയുണ്ടെന്ന കൊടി സുനിയുടെ പരാതി വ്യാജമാണെന്നും കണ്ണൂര്‍ ജയിലിലേക്ക് മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പരാതിയെന്നും പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ചിലര്‍ തന്നെ വധിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് പേരെടുത്ത് പറഞ്ഞാണ് കൊടി സുനി പരാതി നല്‍കിയിരുന്നത്. സുനി ചൂണ്ടിക്കാട്ടിയ തടവുകാരന്‍ റഷീദിനെ ഒരാളെ പൂജപ്പുര ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ അതിസുരക്ഷാ ജയിലിലാണ് കൊടി സുനിയുള്ളത്. 24 മണിക്കൂറും പൂട്ടിട്ട സെല്ലിലാണ് താമസം. ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് ആഴ്ചകള്‍ക്ക് മുമ്ബാണ് കൊടി സുനിയെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയത്. സുനിയെ പാര്‍പ്പിച്ചിരിക്കുന്നത് ഗാര്‍ഡ് ഓഫീസിന് തൊട്ടടുത്ത സെല്ലിലാണ്. സൂപ്രണ്ട് ഉള്‍പ്പെടെ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ നോട്ടമെത്തുന്ന ഇടമാണിത്.

ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ മൂന്നാം പ്രതിയാണ് എന്‍.കെ സുനില്‍ കുമാര്‍ എന്നറിയപ്പെടുന്ന കൊടി സുനി. എം.സി അനൂപാണ് ഒന്നാം പ്രതി. കിര്‍മാണി മനോജ് ആണ് രണ്ടാം പ്രതി.

prp

Leave a Reply

*