കൊച്ചിയില്‍ വ്യാപക പരിശോധന: 203 വാഹനം പിടിച്ചെടുത്തു

കൊച്ചി: സിറ്റി പൊലീസ് കമീഷണറുടെ നിര്‍ദേശപ്രകാരം ഡെപ്യൂട്ടി പൊലീസ് കമീഷണറുടെ നേതൃത്വത്തില്‍ നഗരത്തില്‍ വാഹന പരിശോധന നടത്തി.

ലഹരിമരുന്ന് കടത്ത്, വാഹന മോഷണം, ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിക്കുക, മറ്റ് ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ എന്നിവരെ കണ്ടെത്തുന്നതിന്​ നടത്തിയ പരിശോധനയില്‍ 5150 വാഹനം പരിശോധിച്ചു. 203 വാഹനം കസ്റ്റഡിയിലെടുത്തു.

എല്ലാ പൊലീസ് സ്റ്റേഷനിലും പ്രത്യേക അന്വേഷണസംഘത്തെ രൂപവത്കരിച്ചായിരുന്നു പരിശോധന. കഴിഞ്ഞ ദിവസം ലഹരി ഉപയോഗിച്ച്‌ കാര്‍ ഓടിച്ച്‌ വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിക്കുകയും ഒരാളുടെ മരണത്തിനിടയാക്കുകയും ചെയ്ത സംഭവത്തില്‍ രണ്ട് ചെറുപ്പക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു പരിശോധന. നിയമലംഘനങ്ങള്‍ നടത്തിയ വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും അടുത്ത ദിവസങ്ങളിലും പരിശോധന തുടരുമെന്നും സിറ്റി പൊലീസ് കമീഷണര്‍ അറിയിച്ചു.

prp

Leave a Reply

*