അഞ്ച് വര്‍ഷം പിന്നിട്ട് കൊച്ചി മെട്രോ; ഇതുവരെ യാത്ര ചെയ്തത് ആറ് കോടിയിലധികം യാത്രക്കാര്‍

കൊച്ചി: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കൊച്ചി മെട്രോയില്‍ യാത്ര ചെയ്തത് ആറു കോടിയിലേറെപ്പേര്‍. കോവിഡും ലോക്ക്ഡൗണും വകവയ്ക്കാതെയാണ് മെട്രോയുടെ ഈ ‘കോടി’ നേട്ടം.

2017 ജൂണ്‍ 19ന് മെട്രോയുടെ പാസഞ്ചര്‍ സര്‍വീസുകള്‍ ആരംഭിച്ചപ്പോഴത്തെ കണക്കുകളാണിത്. മെട്രോയില്‍ ഇതുവരെ 6,01,03,828 യാത്രക്കാരുണ്ട്.

ഈ വര്‍ഷം മെയ് മാസത്തില്‍ മെട്രോയിലെ യാത്രക്കാരുടെ എണ്ണം പ്രതിദിനം ശരാശരി 73,000 കടന്നു. ജൂണില്‍ ഇത് 62,000 ആയിരുന്നു. നിലവില്‍ പ്രതിദിനം ശരാശരി 65,000 യാത്രക്കാരാണ് കൊച്ചി മെട്രോയില്‍ യാത്ര ചെയ്യുന്നത്. 2021 ഡിസംബര്‍ 21ന് യാത്രക്കാരുടെ എണ്ണം 5 കോടി കവിഞ്ഞു. എസ്.എന്‍. ജംഗ്ഷന്‍, നോര്‍ത്ത് ഫോര്‍ട്ട് സ്റ്റേഷനുകളിലേക്കുള്ള സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ മെട്രോയില്‍ ദിവസേന യാത്ര ചെയ്യുന്ന യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കടക്കുമെന്നാണ് കെഎംആര്‍എല്‍ പ്രതീക്ഷിക്കുന്നത്.

prp

Leave a Reply

*