കൊച്ചി: മണിക്കൂറുകളായി തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ മുങ്ങി കൊച്ചി. നഗരത്തിെന്റ വിവിധയിടങ്ങളില്‍ ശക്തമായ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. എറണാകുളം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ്, എം.ജി റോഡ്, കലൂര്‍ എന്നിവിടങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. തൃപ്പൂണിത്തുറ പേട്ടയില്‍ ഒരു കിലോമീറ്ററിലധികം റോഡ് വെള്ളത്തിലായത് ഗതാഗത തടസം സൃഷ്ടിച്ചിരിക്കുകയാണ്. ഏറ്റവുമധികം പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത് പശ്ചിമ കൊച്ചിയിലാണ്.
പള്ളുരുത്തിയിലെ നിരവധി സ്ഥലങ്ങളാണ് മുങ്ങിയിരിക്കുന്നത്. പനമ്ബിള്ളിനഗര്‍, സൗത്ത് കടവന്ത്ര, തോപ്പുംപടി എന്നിവിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. കോവിഡ് വ്യാപനം പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന ചെല്ലാനം, പശ്ചിമ കൊച്ചിയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മഴ ശക്തമാകുന്നതില്‍ ആളുകള്‍ ഭീതിയിലാണ്. കൊച്ചി നഗരത്തിലെ ഉദയ കോളനിയില്‍ വീടുകള്‍ക്കുള്ളില്‍ വെള്ളം കയറിയിട്ടുണ്ട്. കുമ്ബളങ്ങിയിലും സ്ഥിതി രൂക്ഷമാണ്.
മഴ തുടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയിലാണ് കൊച്ചി. ഏതാനും മണിക്കൂര്‍ നീണ്ടുനിന്ന മഴയില്‍ തന്നെ നഗരം വെള്ളത്തിലായതോടെ ജില്ല ഭരണകൂടം വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപ്പാക്കിയ ബ്രേക് ത്രൂ പദ്ധതി ഫലം കണ്ടില്ലെന്ന അഭിപ്രായമാണ് ജനങ്ങളില്‍ നിന്ന് ഉയരുന്നത്. വെള്ളം കെട്ടിനില്‍ക്കാതിരിക്കാന്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും മറ്റും നാളുകളോളം നീണ്ടുനിന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് കൊച്ചിയില്‍ നടന്നത്. ഇതിെന്റ പ്രയോജനമുണ്ടായില്ലെന്നാണ് പൊതുജനാഭിപ്രായം.

