കൊച്ചി: കാനകള്‍ സിമന്റിട്ട് വാര്‍ക്കുന്നതും അതിനുശേഷം അതില്‍ വെള്ളം കെട്ടി നിര്‍ത്തുന്നതും വളരെ സ്വാഭാവികമായ കാഴ്ചയാണ്. പക്ഷെ ഒഴുകുന്ന വെള്ളത്തില്‍ സിമന്റിട്ട് വാര്‍ക്കുന്ന കാഴ്ച നിങ്ങള്‍ കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ ഈ “പ്രത്യേക രീതിയിലുള്ള” വാര്‍ക്കല്‍ കാണാന്‍ കൊച്ചിയിലോട്ട് പോയാല്‍ മതി.സംഭവം നടന്നത് ഫോര്‍ട്ട് കൊച്ചിയിലാണ്. നഗരസഭയില്‍ പണി നടക്കുന്ന റോഡിനു സമീപമുളള കാനയില്‍ ഇറങ്ങി നില്ക്കുന്ന ഒരു ജോലിക്കാരന് ഒഴുകിക്കൊണ്ടിരിക്കുന്ന വെള്ളത്തില്‍ സിമന്റിടുന്നു.
ഒഴുകുന്ന വെള്ളത്തിലൂടെ തന്നെ അയാള്‍ സിമന്റ് ഉറപ്പിക്കുന്നു. മഴ കാരണം നിറഞ്ഞ കാനയിലാണ് അയാള്‍ സിമന്റിട്ടു വാര്‍ക്കുന്നത്. ഒറ്റ നോട്ടത്തില്‍ ഏതെങ്കിലും വിദേശ രീതിയിലുള്ള വാര്‍ക്കല്‍ മാതൃകയാക്കിയതാണോ എന്ന് സംശയം തോന്നിപ്പോകും. കഴിഞ്ഞ ദിവസം കോരിച്ചൊരിയുന്ന മഴയത്ത് റോഡ് ടാര്‍ ചെയ്യുന്ന “പ്രത്യേക രീതിയും” കേരളത്തില്‍ പരീക്ഷിച്ചിരുന്നു.

