‘കേരളം അല്ല, ഞാന്‍ ഇന്ത്യ തന്നെ വിടുകയാണ്’: തന്നെ ആക്രമിക്കുന്നവര്‍ക്ക് സംഘപരിവാര്‍ കാശ് കൊടുക്കുമെന്ന് ബിന്ദു അമ്മിണി

പൊതു ഇടങ്ങളില്‍ തുടര്‍ച്ചയായി ആക്രമിക്കപ്പെട്ടിട്ടും ഭരണ പ്രതിപക്ഷ പാര്‍ട്ടികളോ മുഖ്യമന്ത്രിയോ തനിക്ക് പിന്തുണ നല്‍കാത്തത് വിശ്വാസികള്‍ തങ്ങളില്‍ നിന്നും അകലുമെന്ന ഭയം മൂലമാണെന്ന് സാമൂഹ്യ പ്രവര്‍ത്തക ബിന്ദു അമ്മിണി.

ശബരിമല എന്ന ഒരൊറ്റ സംഭവത്തെ അനുബന്ധിച്ചാണ് തനിക്ക് നേരെ സ്ഥിരമായ ആക്രമണങ്ങള്‍ ഉണ്ടാകുന്നതെന്ന് ബിന്ദു അമ്മിണി സമയം മലയാളത്തിനോട് പ്രതികരിച്ചു. തന്റെ കൂടെ മറ്റുള്ളവരും ഉണ്ടായിരുന്നുവെന്നും എന്നാല്‍, ആക്രമണം പ്രതീക്ഷിച്ചതുകൊണ്ട് അവരെ പറഞ്ഞുവിട്ട ശേഷം ആക്രമണം സ്വയം ഏറ്റു വാങ്ങുകയായിരുന്നു താന്‍ ചെയ്തതെന്നും ബിന്ദു അമ്മിണി പറയുന്നു.

തനിക്ക് നേരെ ആക്രമണം നടത്താനുള്ള നിര്‍ദേശം സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ ഉണ്ടെന്നും എന്നാല്‍, ഇന്നലത്തെ സംഭവം ആസൂത്രിതമല്ലെന്നുമാണ് ബിന്ദു അമ്മിണി പറയുന്നത്. ‘സംഘപരിവാര്‍, അവരെ ആക്രമിച്ചോളൂ എന്ന് പൊതുവായി നിര്‍ദ്ദേശം കൊടുത്തതിന്റെ ഭാഗമാണത്. ആക്രമിക്കുന്നതിന്റെ ഭാഗമായി അവര്‍ക്ക് കാശ് കിട്ടും, സ്വീകരണം കിട്ടും, എല്ലാ സുരക്ഷയും കിട്ടും, പോലീസിന്റെ ഭാഗത്തു നിന്നും സംരക്ഷണവും കിട്ടും. പല ഗ്രൂപ്പുകളിലും എന്റെ ഫോണ്‍ നമ്ബര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. സുപ്രീംകോടതി ഉത്തരവ് ഉണ്ടായിട്ടും എനിക്കുള്ള സംരക്ഷണം എവിടെ എന്നേ ചോദിക്കാനുള്ളൂ’, ബിന്ദു അമ്മിണി പറയുന്നു.

‘ഒരിക്കല്‍ മറ്റൊരാളുടെ ആവശ്യത്തിന് മുഖ്യമന്ത്രിയെ കാണാന്‍ ഞാന്‍ പോയി. ഒന്നര മണിക്കൂറോളം അദ്ദേഹത്തെ കാണാന്‍ കാത്തിരുന്നു. എനിക്ക് അദ്ദേഹത്തെ കാണാനുള്ള അനുമതി കിട്ടിയില്ല. എന്റെ മുന്നിലൂടെ അദ്ദേഹം നടന്നു പോകുമ്ബോള്‍ ഒന്നു നോക്കുക പോലും ചെയ്തിട്ടില്ല. അതുകൊണ്ട് മുഖ്യമന്ത്രിയുടെ മുന്നില്‍ പോയി ദയയ്ക്കു വേണ്ടി യാചിച്ച്‌ നിക്കാനൊന്നും ഞാന്‍ തയ്യാറല്ല. ഞാന്‍ രാജ്യം വിടാനാണ് ആഗ്രഹിക്കുന്നത്. രാഷ്ട്രീയ അഭയത്തിനായി ഞാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്’, ബിന്ദു അമ്മിണി പറയുന്നു.

prp

Leave a Reply

*