തിരുവനന്തപുരം:സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ അടുത്ത മണിക്കൂറുകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് കൂടുതല്‍ മഴ പെയ്യാന്‍ സാധ്യതയുള്ളത്.
മധ്യ വടക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് ജിഎഫ്‌എസ് (എന്‍സിഇപി), ഇസിഎംഡബ്ലിയുഎഫ്, എന്‍ഇപിഎസ്, എന്‍സിയുഎം എന്നീ കാലാവസ്ഥാ മോഡലുകള്‍ പ്രവചിക്കുന്നു.തിങ്കളാഴ്ച ജിഎഫ്‌എസ് കാലാവസ്ഥാ മോഡല്‍ അനുസരിച്ച് എല്ലാ ജില്ലകളിലും മഴ പെയ്യാന്‍ സാധ്യതയുണ്ട്.
കാസര്‍കോട്, കണ്ണൂര്‍, ഇടുക്കി ജില്ലകളിലാണ് കൂടുതല്‍ മഴക്ക് സാധ്യതയുള്ളത്.അതേസമയം, ഇസിഎംഡബ്ലിയുഎഫിന്റെ കാലാവസ്ഥ മോഡല്‍ പ്രകാരം കൂടുതല്‍ മഴ പെയ്യാന്‍ സാധ്യതയുള്ളത് ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് .

