കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിയോട് കൂടിയ മഴയ്ക്ക് സാദ്ധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിയോട് കൂടിയ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

വടക്കന്‍ കര്‍ണാടക മുതല്‍ കോമറിന്‍ വരെ നീണ്ട് നില്‍ക്കുന്ന ന്യൂനമര്‍ദ പാത്തിയുടെ സ്വാധീനത്തിലാണ് കേരളത്തില്‍ ഇപ്പോഴും മഴ തുടരുന്നത്. ഇതിന്റെ ഭാഗമായി ഇടിമിന്നല്‍, ശക്തമായ കാറ്റ് എന്നിവയെ നേരിടാനുള്ള പൊതു ജാഗ്രതാ നിര്‍ദേശങ്ങളും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. മദ്ധ്യ വടക്കന്‍ ജില്ലകളില്‍ മലയോര മേഖലകളിലാണ് കൂടുതല്‍ മഴയ്ക്ക് സാദ്ധ്യത. ശക്തമായ കാറ്റിന് സാദ്ധ്യതയുള്ലതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കേണ്ടതാണ്.

prp

Leave a Reply

*