കോവിഡ് പ്രതിരോധത്തിലെ കേരള മോഡല്‍ വെറും തള്ളല്‍ മാത്രം; ‘കൈകള്‍ കട്ടിലില്‍ കെട്ടിയിട്ടു, ആരും തിരിഞ്ഞു നോക്കിയില്ല,ഡോക്‌ടറെ കണ്ടിട്ടേയില്ല’;മെഡിക്കല്‍ കോളേജില്‍ പുഴുവരിച്ച അനില്‍കുമാറിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; സമാനതകളില്ലാത്ത ക്രൂരത

തിരുവനന്തപുരം; കോവിഡ് പ്രതിരോധത്തിലെ കേരള മോഡല്‍ വെറും തള്ളല്‍ മാത്രം, തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പുഴുവരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണവുമായി രോഗിയായിരുന്ന അനില്‍കുമാര്‍ രം​ഗത്ത്.

തനിക്ക് ആശുപത്രിയില്‍ മതിയായ ചികിത്സ കിട്ടിയിരുന്നില്ല, ആശുപത്രി അധികൃതര്‍ തന്റെ കൈകള്‍ കട്ടിലില്‍ കെട്ടിയിട്ടു. ചികിത്സയ്‌ക്കിടെ പത്ത് ദിവസത്തോളം തന്നെ ആശുപത്രി അധികൃതരാരും തിരിഞ്ഞുപോലും നോക്കിയില്ലെന്നും ആശുപത്രിയില്‍ ഡോക്‌ടറെ കണ്ടിട്ടേയില്ലെന്നും അനില്‍കുമാര്‍ വ്യക്തമാക്കി.

എല്ലാവരും കൊട്ടിഘോഷിക്കുന്ന കോവിഡ് പ്രതിരോധത്തിലെ കേരള മോഡല്‍ ചികില്‍സയില്‍ അനില്‍കുമാറിന് നേരിട്ട കടുത്ത അവഗണനയ്‌ക്ക് നഷ്‌ടപരിഹാരം തേടി കോടതിയെ സമീപിക്കുമെന്ന് അനില്‍കുമാറിന്റെ മകള്‍ അറിയിച്ചു കഴിയ്ഞ്ഞു.

prp

Leave a Reply

*