പ്രളയം തകര്‍ത്ത റോഡുകളുടെ പുനര്‍നിര്‍മാണത്തിന് ഒരു കോടി

അരൂര്‍: വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന റോഡുകളുടെ പുനര്‍നിര്‍മാണത്തിനായി ഒരു കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. അരൂര്‍ നിയോജക മണ്ഡലത്തിലെ 10 പഞ്ചായത്തുകളിലും രണ്ട് റോഡുകള്‍ വീതം 20 റോഡുകളാണ് പൂര്‍ണമായി തകര്‍ന്നിരിക്കുന്നത്. റോഡുകളുടെ ദയനീയാവസ്ഥ നേരത്തെതന്നെ റവന്യൂമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഒരുറോഡിന് അഞ്ച്‌ ലക്ഷം രൂപവീതം അനുവദിച്ചതെന്ന് അരൂര്‍ എം.എല്‍.എ. ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.

റോഡുപണിക്കായി ഗുണഭോക്തൃസമിതികള്‍ രൂപവത്കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കാലവര്‍ഷക്കെടുതിമൂലം പൂര്‍ണമായും നശിച്ച റോഡുകളുടെ പുനര്‍നിര്‍മാണത്തിനാണ് തുക അനുവദിക്കുന്നത്. അതിനാല്‍ എത്രയും പെട്ടെന്ന് പണികള്‍ പൂര്‍ത്തിയാക്കും. അരൂര്‍-എഴുപുന്ന പഞ്ചായത്തുകളില്‍ കൊച്ചുപറമ്ബ്-ചെമ്ബാറ റോഡ്, മാര്‍ക്കണ്ഡേയം റോഡ്, കോന്നനാട്‌ ക്ഷേത്രം റോഡ്, കുമാരപുരം റോഡ്, അരൂക്കുറ്റി പഞ്ചായത്തില്‍ ചുങ്കക്കടവ് -മാളിയേക്കല്‍ റോഡ്, കളത്തില്‍ ഭജനമഠം റോഡ് എന്നിവയുടെ നവീകരണത്തിനാണ് തുക അനുവദിച്ചിരിക്കുന്നത്.

courtsey content - news online
prp

Leave a Reply

*