കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്‍റെ ആരാധകര്‍ക്കായി മാനേജ്മെന്‍റ് മെമ്പര്‍ഷിപ്പ് കാര്‍ഡുകള്‍ പുറത്തിറക്കി. കേരള ബ്ലാസ്റ്റേഴ്സിന്‍റെ വെബ്സൈറ്റായ keralablastersfc.in ലാണ് അംഗത്വത്തിനായി രജിസ്റ്റര്‍ ചെയ്യേണ്ടത്.
ജൂനിയര്‍, ടസ്കര്‍, മൈറ്റി ടസ്കര്‍ തുടങ്ങിയ മൂന്ന് വിഭാഗങ്ങളിലായാണ് അംഗത്വം ലഭിക്കുക. ജൂനിയര്‍ മെമ്പര്‍ഷിപ്പ് 16 വയസിനു താഴെയുള്ള കുട്ടികള്‍ക്കു വേണ്ടിയുള്ളതാണ്. 999 രൂപയ്ക്ക് ലഭ്യമാകുന്ന ജൂനിയര്‍ മെമ്പര്‍ഷിപ്പില്‍ അംഗത്വ കാര്‍ഡുകള്‍ക്കൊപ്പം സിപ്പര്‍ ബോട്ടില്‍, പൗച്ച്, കളിക്കാരുടെ സ്റ്റിക്കര്‍, ബട്ടണ്‍ ബാഡ്ജ് തുടങ്ങിയവയാണ് ബ്ലാസ്റ്റേഴ്സ് ഒരുക്കിയിരിക്കുന്നത്.
1499 രൂപയുടെ ടസ്കര്‍ അംഗത്വത്തില്‍ കാര്‍ സ്റ്റിക്കര്‍, നോട്ട് പാഡ്, സ്കാര്‍ഫ്, കീ ചെയിന്‍ എന്നിവയുമുണ്ടാകും. മെമ്പര്‍ഷിപ്പ് കാര്‍ഡും ഒപ്പം ജന്മദിനത്തിനും മറ്റു ആഘോഷങ്ങള്‍ക്കും ബ്ലാസ്റ്റേഴ്സിന്‍റെ ഗിഫ്റ്റ് കാര്‍ഡുകളും ലഭിക്കും. ബ്ലാസ്റ്റേഴ്സിന്‍റെ പാട്ണേഴ്സിന്‍റെ പ്രോഗ്രാമുകള്‍ക്കും സര്‍വീസസിലും ഡിസ്കൗണ്ടും ലഭിക്കും. 2999 രൂപയുടെ മൈറ്റി ടസ്കറില്‍ രണ്ട് പോളോ ടീഷര്‍ട്ട് കൂടി അംഗത്വ കിറ്റിനോടൊപ്പം നല്‍കും.

