ശ്രീനഗര്‍ : കൊറോണയുടെ രണ്ടാം തരംഗം ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുന്ന ഈ സാഹചര്യത്തില്‍ മഹാമാരിയില്‍ നിന്നും രക്ഷ നേടാന്‍ വാക്‌സിന്‍ കുത്തിവെപ്പ് നടത്തുക മാത്രമാണ് പരിഹാരം. ഇത് നടപ്പിലാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കഠിന പരിശ്രമമാണ് നടത്തുന്നത്. പക്ഷേ റോഡ് പോലുമില്ലാത്ത ചില ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വാക്‌സിന്‍ എത്തിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ ഈ കഷ്ടപ്പാടുകളെല്ലാം സഹിച്ചുകൊണ്ട് രാജ്യത്തെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ് ആരോഗ്യപ്രവര്‍ത്തകര്‍. ഇത്തരത്തില്‍ കുത്തിവെപ്പിനായി പുഴ മുറിച്ച് കടന്ന് പോകുന്ന ഒരു കൂട്ടം ആരോഗ്യപ്രവര്‍ത്തകരുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
ജമ്മു കശ്മീരിലെ രജൗരി ജില്ലയിലാണ് സംഭവം. സംസ്ഥാനത്തെ ഒറ്റപ്പെട്ട പ്രദേശങ്ങളിലേയ്ക്ക് വാക്‌സിനുമായി ആരോഗ്യപ്രവര്‍ത്തകര്‍ പോകുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വാക്‌സിന്‍ സൂക്ഷിക്കുന്ന കോള്‍ഡ് സ്‌റ്റോറേജുമായി പുഴ മുറിച്ച് കടന്നാണ് ഇവര്‍ ഓരോ ഭാഗങ്ങളില്‍ എത്തുന്നത്. മുട്ടോളം ഒഴുകുന്ന വെള്ളത്തിലൂടെ കൈകള്‍ കോര്‍ത്ത് പിടിച്ച് അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ പോകുന്നതും വീഡിയോയില്‍ ദൃശ്യമാകുന്നുണ്ട്. ഈ വീഡിയോ പ്രചരിച്ചതോടെ പ്രശംസകളുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.https://platform.twitter.com/embed/Tweet.html?creatorScreenName=Dailyhuntapp&dnt=true&embedId=twitter-widget-0&features=eyJ0ZndfZXhwZXJpbWVudHNfY29va2llX2V4cGlyYXRpb24iOnsiYnVja2V0IjoxMjA5NjAwLCJ2ZXJzaW9uIjpudWxsfSwidGZ3X2hvcml6b25fdHdlZXRfZW1iZWRfOTU1NSI6eyJidWNrZXQiOiJodGUiLCJ2ZXJzaW9uIjpudWxsfSwidGZ3X3R3ZWV0X2VtYmVkX2NsaWNrYWJpbGl0eV8xMjEwMiI6eyJidWNrZXQiOiJjb250cm9sIiwidmVyc2lvbiI6bnVsbH19&frame=false&hideCard=false&hideThread=false&id=1400841270566658051&lang=en&origin=https%3A%2F%2Fm.dailyhunt.in%2Fnews%2Findia%2Fmalayalam%2Ftatwamayi%2Bnews-epaper-tatwamay%2Favarethi%2Bjammu%2Bkashmeerine%2Bkorona%2Bmukthamakkanamenna%2Blakshyathode%2Badhvanathine%2Bprashamsichum%2Bkayyadichum%2Bniravadhipper-newsid-n287117454&sessionId=4e81346d4118547c902001b10e081f0e28768fce&siteScreenName=Dailyhuntapp&theme=light&widgetsVersion=82e1070%3A1619632193066&width=550px
100 ശതമാനം ആളുകള്‍ക്കും വാക്‌സിന്‍ നല്‍കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് രജൗരി ജില്ലയിലെ കാണ്ഡി ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഇക്ബാല്‍ മാലിക് പറയുന്നു. രാജ്യത്തെ കൊറോണ മുക്തമാക്കാന്‍ വേണ്ടിയാണ് ആരോഗ്യപ്രവര്‍ത്തകര്‍ ഇത്തരത്തിലുള്ള പ്രവൃത്തികള്‍ ചെയ്യുന്നത്.
കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും നിരവധി സ്ഥലങ്ങളിലാണ് ആരോഗ്യപ്രവര്‍ത്തകര്‍ വാക്‌സിനുമായി എത്തുന്നത്. റോഡും വാഹനങ്ങളും ഇല്ലാത്തതിനാല്‍ പുഴയും മലയും കടന്ന് ദിവസവും ആരോഗ്യപ്രവര്‍ത്തകര്‍ ഗ്രാമങ്ങളില്‍ എത്തുന്നു. ഒന്നിച്ച് നിന്ന് പ്രവര്‍ത്തിക്കുന്നതിലൂടെ കൊറോണയെ ഇല്ലാതാക്കാമെന്ന ലക്ഷ്യമാണ് മുന്നിലുള്ളത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഓര്‍ക്കുക ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. ‘സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം’. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം.

