കരീന-സെയ്ഫ് താര ദമ്പതികളുടെ കുഞ്ഞിന് തൈമുര്‍ എന്ന് പേരിട്ടു

കരീന കപൂര്‍ സെയ്ഫ് അലിഖാന്‍ താര ദമ്പതികളുടെ കുഞ്ഞിന് തൈമുര്‍ എന്ന് പേരിട്ടു. കുഞ്ഞിന്‍റെ പൂര്‍ണ നാമം തൈമുര്‍ അലിഖാന്‍ പട്ടൗഡി എന്നാണ്. അറബിയില്‍ തൈമുര്‍ എന്ന വാക്കിന്‍റെ അര്‍ഥം ഇരുമ്പ് എന്നാണ്. മദ്ധ്യേഷ്യയില്‍ തിമൂറി സാമ്രാജ്യത്തിന്‍റെ ചക്രവര്‍ത്തിയായിരുന്ന തിമൂര്‍ ബിന്‍ തരഘായ് ബര്‍ലാസിന്‍റെ നാമത്തില്‍ നിന്നാണ് തൈമുര്‍ എന്ന പേര് രൂപപ്പെടുത്തിയെടുത്തത്. ചൊവ്വാഴ്ച ജനിച്ച കുഞ്ഞിന്‍റെ പേര് കപൂര്‍ കുടംബം പ്രഖ്യാപിച്ചതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍ വിവാദമായിരുന്നു. ഇതിനെതിരെ ആഞ്ഞടിച്ച്‌ കരീനയുടെ അച്ഛന്‍റെ സഹോദരന്‍ കൂടിയായ നടന്‍ ഋഷി കപൂര്‍ രംഗത്തെത്തിയിരുന്നു.

prp

Related posts

Leave a Reply

*