കപ്പേളയിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

അന്നാ ബെന്‍, ശ്രീനാഥ് ഭാസി, റോഷന്‍ മാത്യു, തന്‍വി റാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രമാണ് കപ്പേള. ചിത്രത്തിന്‍റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ഷിയോണയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ ആണ് പുറത്തിറങ്ങിയത്. ചിത്രത്തില്‍ ദീപ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.

യുവതാരങ്ങള്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് നിഖില്‍ വാഹിദ്, മുസ്തഫ ഗട്സ്,സുധാസ് എന്നിവര്‍ ചേര്‍ന്നാണ്. ജിംഷി ഖാലിദ് ആണ് ഛായാഗ്രഹണം. സുഷിന്‍ ശ്യാം സംഗീത സംവിധാനം നിര്‍വഹിക്കുന്നു.

നൗഫല്‍ അബ്ദുള്ള ആണ് ചിത്രത്തിന്‍റെ എഡിറ്റര്‍. റൗണ്ട് ബോക്സ്, കഥാസ് അണ്‍ടോള്‍ഡ് എന്നിവയുടെ ബാനറില്‍ വിഷ്‌ണു വേണു ആണ് ചിത്രം നിര്‍മിക്കുന്നത്. ലൂക്ക, വരത്തന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അനീസ് നാടോടി ആണ് കലാസംവിധാനം. എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ള.

prp

Leave a Reply

*