കാണ്‍പൂര്‍ ട്രെയിനപകടത്തിന് പിന്നില്‍ പാകിസ്ത്ഥാനാണെന്ന സൂചന നല്‍കി ബീഹാര്‍ പൊലീസ്. ഐഎസ്‌ഐയുടെ പങ്ക് അപകടത്തിന് പിന്നിലുണ്ടെന്ന് സംശയിക്കുന്നതായി ബീഹാര്‍ പൊലീസ് പറയുന്നു. നവംബര്‍ ഇരുപതിനുണ്ടായ അപകടത്തില്‍ 140 ആളുകളുടെ ജീവന്‍ നഷ്ടപ്പെടുകയും, നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ പാളത്തിലുണ്ടായ വിള്ളലാണ് അപകടത്തിന് കാരണമെന്നാണ് ഇപ്പോഴും റെയില്‍വേയുടെ കണ്ടെത്തല്‍.


