കണ്ണൂരില്‍ വിദ്യാര്‍ത്ഥിക്ക് നേരെ റാഗിങ്ങിന്റെ പേരില്‍ ക്രൂര മര്‍ദനം; മര്‍ദിച്ചത് 15ഓളം സീനിയേഴ്‌സ്, ശുചിമുറിയില്‍ വിദ്യാര്‍ത്ഥി ബോധരഹിതനായി കിടന്നത് അഞ്ച് മണിക്കൂര്‍

കണ്ണൂര്‍: കണ്ണൂരില്‍ വിദ്യാര്‍ത്ഥിക്ക് നേരെ റാഗിങ്ങിന്റെ പേരില്‍ ക്രൂര മര്‍ദനം. കണ്ണൂര്‍ നഹര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലാണ് സംഭവം.

ബിഎ ഇക്കണോമിക്‌സ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ അന്‍ഷാദിനാണ് മര്‍ദനമേറ്റത്. ചെക്കിക്കുളം സ്വദേശിയാണ് മര്‍ദനമേറ്റ അന്‍ഷാദ്.

പെണ്‍കുട്ടികളോട് സംസാരിക്കരുതെന്നും കയ്യില്‍ പൈസയുണ്ടെങ്കില്‍ തരണമെന്നും ആവശ്യപ്പെട്ടായിരുന്നു മര്‍ദനം. സിസിടിവി ക്യാമറയില്‍ ഉള്‍പ്പെടാതിരിക്കാനാണ് ശുചിമുറിയിലേക്ക് കൊണ്ടുപോയതെന്നും മര്‍ദിച്ച എല്ലാവരെയും കണ്ടാല്‍ തിരിച്ചറിയുമെന്നും അന്‍ഷാദ് കൂട്ടിച്ചേര്‍ത്തു.

സീനിയറായ 15ഓളം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് കോളജിലെ ശുചിമുറിയില്‍ കയറ്റി മര്‍ദിക്കുകയായിരുന്നുവെന്ന് അന്‍ഷാദ് പറഞ്ഞു. മര്‍ദനമേറ്റ അന്‍ഷാദ് അഞ്ച് മണിക്കൂറോളം ബോധരഹിതനായിരുന്നു.

സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്നാണ് കോളജ് മാനേജ്‌മെന്റിന്റെ പ്രതികരണം. കൊറോണ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് ഒന്നരയാഴ്ച മുമ്ബായിരുന്നു കോളജ് പുനരാരംഭിച്ചത്.

prp

Leave a Reply

*