കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള 22 അപകട സാധ്യത മേഖലകള്‍.പരിസ്ഥിതി ലോല പ്രദേശങ്ങളായ ഇവിടെ ഉരുള്‍പൊട്ടലിനോ മണ്ണിടിച്ചിലിനോ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.തീവ്ര മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഇരിട്ടിയില്‍ ദേശീയ ദുരന്ത നിവാരണ സേന ക്യാമ്ബ് തുറന്നു.
മുന്‍ വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ പ്രദേശങ്ങളെയാണ് അതീവ ജാഗ്രത പുലര്‍ത്തേണ്ട മേഖലകളുടെ പട്ടികയില്‍ പെടുത്തിയത്.കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ ഇരിട്ടിയില്‍ ഇത്തരം 22 അപകട സാധ്യത മേഖലകളാണ് കണ്ടെത്തിയിരിക്കുന്നത്.മുന്കരുത്തലിന്റെ ഭാഗമായി ഈ സ്ഥലങ്ങളില്‍ എന്‍ ഡി ആര് എഫ് സംഘത്തെ നിയോഗിച്ചു.19 അംഗ സംഘമാണ് ഇരിട്ടിയില്‍ ക്യാമ്ബ് ചെയ്യുന്നത്.
അയ്യന്‍കുന്ന് പഞ്ചായത്തിലെ ആനപ്പന്തി ഗവര്‍ണമെന്റ് എല്‍ പി സ്കൂളില്‍ എന്‍ ഡി ആര് എഫ് ക്യാമ്ബ് തുറന്നു.ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളില്‍ റവന്യൂ വകുപ്പും എന്‍ ഡി ആര് എഫ് സംഘവും പരിശോധന നടത്തി.പ്രദേശ വാസികള്‍ക്ക് ജാഗ്രത നിര്‍ദേശവും നല്കി.
എന്‍ ഡി ആര് എഫ് ഇന്‍സ്പെക്ടര്‍ അവിനേഷ് കുമാര്‍ സബ് ഇന്‍സ്പെക്ടര്‍ മണികണ്ഠന് എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് സംഘങ്ങളാണ് ഇരിട്ടിയില്‍ ക്യാമ്ബ് ചെയ്യുന്നത്.അടിയന്തര ഘട്ടങ്ങളില്‍ എന്‍ ഡി ആര് എഫ് സേവനം പ്രയോജനപ്പെടുത്താന്‍ ഇരിട്ടി തഹസില്‍ദാരുടെ നേതൃത്വത്തില്‍ ക്രമീകരണകള്‍ ഏര്‍പ്പെടുത്തി.

