
കേന്ദ്ര ബജറ്റില്‍ വരുമാന നികുതി സ്ലാബ് കുറച്ചത് വലിയ നേട്ടമാണെന്ന് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അല്‍ഫോന്‍സ് കണ്ണന്താനം. സാധാരണ ജനങ്ങളിലേക്ക് കൂടുതല്‍ പണം സര്‍ക്കാര്‍ എത്തിക്കുമെന്നും സാമ്ബത്തിക കമ്മി 3.8 ശതമാനം ആയത് കൊണ്ട് വിലക്കയറ്റം ഉണ്ടാകാന്‍ പോകുന്നില്ല അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു. ഒപ്പം കൃഷി, ആരോഗ്യം ഉള്‍പ്പടെയുള്ള മേഖലയ്ക്ക് ഉണര്‍വ് നല്‍കുന്നതാണ് ബജറ്റെന്നാണ് കണ്ണന്താനത്തിന്റെ പ്രതികരണം.
അതേസമയo മികച്ച ബജറ്റാണ് ഇത്തവണത്തേതെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍ പ്രതികരിച്ചു. ആദായനികുതി ഇളവുകള്‍ ജനങ്ങള്‍ക്ക് ഗുണകരമാകുമെന്നും രാജ്യത്തിന്‍റെ സാമ്ബത്തിക പുരോഗതിക്ക് പുതിയ ബജറ്റ് മുതല്‍ക്കൂട്ടാകുമെന്നും പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു.
