തമിഴ് ചിത്രം ‘കാളിദാസ്’ : പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ശ്രീ സെന്തില്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ് ആക്ഷന്‍ ക്രൈം ത്രില്ലര്‍ ചിത്രമാണ് കാളിദാസ്. ഭരത്, ആന്‍ ശീതള്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. സുരേഷ് ചന്ദ്ര മേനോന്‍, ആധവ് കനദാസന്‍ എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ഡിസംബര്‍ 13ന് പ്രദര്‍ശനത്തിന് എത്തും.

2017 ഒക്ടോബറില്‍ നിര്‍മ്മാണം ആരംഭിച്ച ചിത്രം 2018 മാര്‍ച്ചോടെ ചിത്രീകരണം പൂര്‍ത്തിയാക്കി. മണി ദിനകരന്‍,എം. എസ്. ശിവനേശന്‍,വി. ഭാര്‍ഗവി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഭരത് പോലീസ് ഓഫിസറായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

courtsey content - news online
prp

Leave a Reply

*