ക​ലാ​പം അ​ഞ്ചു​തെ​ങ്ങി​ലോ ആ​റ്റി​ങ്ങ​ലി​ലോ? ചു​മ​ര്‍​ചി​ത്ര​ത്തിന്‍െറ പേ​രി​ല്‍ വി​വാ​ദം കൊ​ഴു​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സൗ​ന്ദ​ര്യ​വ​ത്ക​ര​ണ പ​ദ്ധ​തി​യാ​യ ആ​ര്‍​ട്ടീ​രി​യ​യു​ടെ ഭാ​ഗ​മാ​യി ആ​ക്കു​ളം ബൈ​പാ​സി​ല്‍ വ​ര​ച്ച ചു​മ​ര്‍ ചി​ത്ര​ത്തെ​ചൊ​ല്ലി ച​രി​ത്ര​കാ​ര​ന്മാ​ര്‍​ക്കി​ട​യി​ലും സാ​മൂ​ഹി​ക​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കി​ട​യി​ലും ‘ക​ലാ​പം’. ബ്രി​ട്ടീ​ഷ് ആ​ധി​പ​ത്യ​ത്തി​നെ​തി​രെ 1721ല്‍ ​ഇ​ന്ത്യ​യി​ല്‍ ന​ട​ന്ന ആ​ദ്യ​ത്തെ ആ​സൂ​ത്രി​ക സാ​യു​ധ​സ​മ​ര​ത്തെ അ​ഞ്ചു​തെ​ങ്ങ് ക​ലാ​പ​മാ​യി ചി​ത്രീ​ക​രി​ച്ച​തി​നെ ചൊ​ല്ലി​യാ​ണ് ത​ര്‍​ക്കം. അ​ഞ്ചു​തെ​ങ്ങ് ക​ലാ​പം എ​ന്നൊ​ന്നി​ല്ലെ​ന്നും 1721ല്‍ ​ന​ട​ന്ന​ത് ആ​റ്റി​ങ്ങ​ല്‍ ക​ലാ​പ​മാ​യി​രു​ന്നു എ​ന്ന വാ​ദ​മാ​ണ് ആ​റ്റി​ങ്ങ​ല്‍ ഹി​സ്​​റ്റ​റി ലൗ​വേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ ഉ​യ​ര്‍​ത്തു​ന്ന​ത്.

ച​രി​ത്ര​ത്തെ വ​ള​ച്ചൊ​ടി​ച്ചു​കൊ​ണ്ടു​ള്ള ന​ട​പ​ടി​ക​ളാ​ണ് ചി​ത്ര​കാ​ര​ന്മാ​ര്‍ ന​ട​ത്തി​യ​തെ​ന്നും തെ​റ്റു​തി​രു​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്നും അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍​റ് ആ​ര്‍. ന​ന്ദ​കു​മാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ല്‍, 1721ല്‍ ​ന​ട​ന്ന ക​ലാ​പ​ത്തിെന്‍റ തു​ട​ക്ക​വും ഒ​ടു​ക്ക​വും പൂ​ര്‍​ണ​മാ​യും അ​ഞ്ചു​തെ​ങ്ങി​നും അ​തി​ന് ചു​റ്റു​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​െ​ന്ന​ന്നും അ​തി​നാ​ല്‍ ചി​ത്ര​കാ​ര​ന്മാ​ര്‍​ക്ക് തെ​റ്റ് പ​റ്റി​യി​ട്ടി​ല്ലെ​ന്നും ഹെ​റി​റ്റേ​ജ് ക​മീ​ഷ​ന്‍ എ​ക്സി​ക്യൂ​ട്ടി​വ് സെ​ക്ര​ട്ട​റി ഫാ. ​സി​ല്‍​വ​സ്​​റ്റ​ര്‍ കു​രി​ശ് അ​റി​യി​ച്ചു. വി​വാ​ദം കൊ​ഴു​ക്കു​മ്ബോ​ഴും ഇ​രു​വി​ഭാ​ഗ​ത്തിെന്‍റ​യും വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ളി​ല്‍ ഉ​ത്ത​രം​മു​ട്ടി നി​ല്‍​ക്കു​ക​യാ​ണ് ടൂ​റി​സം മ​ന്ത്രി​യും വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും.

ആ​ക്കു​ളം പാ​ല​ത്തി​ന് സ​മീ​പം 10,000 ച​തു​ര​ശ്ര മീ​റ്റ​റി​ലാ​ണ് ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്ബ് കെ.​എ​സ്‌. ര​തീ​ഷ്‌​കു​മാ​ര്‍, കെ.​പി. അ​ജ​യ്‌, വി.​സി. വി​വേ​ക്‌, കെ.​സ​ജി​ത്ത്, പി.​എ​സ്. സ്​​റ്റീ​ഫ​ന്‍, തു​ഷാ​ര ബാ​ല​കൃ​ഷ്ണ​ന്‍, അ​ഖി​ല്‍ വി​നോ​ദ്, അ​ര്‍​ജു​ന്‍ പ​ന​യ​ല്‍, സി. ​ര​മി​ത് എ​ന്നി​വ​ര​ട​ങ്ങു​ന്ന ഒ​മ്ബ​തം​ഗ​സം​ഘം ര​ണ്ടാ​ഴ്ച​കൊ​ണ്ട് ചി​ത്രം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. ‘അ​ഞ്ചു​തെ​ങ്ങ് സ​മ​രം/​പ്ര​തി​രോ​ധം 1721’എ​ന്നാ​യി​രു​ന്നു ചി​ത്ര​ത്തി​ന് ന​ല്‍​കി​യ അ​ടി​ക്കു​റി​പ്പിെന്‍റ ത​ല​ക്കെ​ട്ട്.

എ​ന്നാ​ല്‍, ച​രി​ത്ര​രേ​ഖ​ക​ളി​ലെ​ല്ലാം ആ​റ്റി​ങ്ങ​ല്‍ ക​ലാ​പ​മെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തിെന്‍റ പേ​രു​മാ​റ്റി​യെ​ഴു​തി​യ​ത് തി​രു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഒ​രു​വി​ഭാ​ഗം ച​രി​ത്ര​കാ​ര​ന്മാ​രും സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​രും ടൂ​റി​സം മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​നെ സ​മീ​പി​ച്ചു. ഇ​തേ​തു​ട​ര്‍​ന്ന് ചി​ത്ര​ത്തിെന്‍റ അ​ടി​ക്കു​റി​പ്പും ത​ല​ക്കെ​ട്ടും മാ​യ്ക്കാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ചി​ത്ര​കാ​ര​ന്മാ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്ന് അ​ടി​ക്കു​റി​പ്പ് മാ​യ്ച്ചു. പ​ക്ഷേ ച​രി​ത്ര​രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച​ശേ​ഷം ആ​ള്‍​ട്ടീ​രി​യ​യു​ടെ ചു​മ​ത​ല​യു​ള്ള​വ​ര്‍ ‘അ​ഞ്ചു​തെ​ങ്ങ് സ​മ​രം’ എ​ന്ന രീ​തി​യി​ല്‍ ത​ന്നെ അ​ടി​ക്കു​റി​പ്പ് ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ച​താ​ണ് വീ​ണ്ടും പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം അ​ടി​ക്കു​റി​പ്പ് എ​ഴു​തു​ന്ന​ത് ഒ​രു​വി​ഭാ​ഗം ത​ട​സ്സ​പ്പെ​ടു​ത്തി​യി​രു​ന്നു. മ​ത​പു​രോ​ഹി​ത​ന്മാ​രെ കൂ​ട്ടു​പി​ടി​ച്ച്‌ ചി​ത്ര​കാ​ര​ന്മാ​ര്‍ സ​മൂ​ഹ​ത്തി​ല്‍ വി​ഭാ​ഗീ​യ​ത സൃ​ഷ്​​ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും ചി​ത്ര​കാ​ര​ന്മാ​ര്‍ ച​രി​ത്രം ച​മ​ക്കേ​ണ്ട​വ​ര​ല്ലെ​ന്നും ആ​ര്‍. ന​ന്ദ​കു​മാ​ര്‍ വാ​ര്‍​ത്ത​കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.

prp

Leave a Reply

*