കൈക്കൂലി വാങ്ങിയ കേസില്‍ സ്വന്തം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് സിബിഐ

ന്യൂഡല്‍ഹി : ബാങ്ക് തട്ടിപ്പു കേസുകളില്‍ കൈക്കൂലി വാങ്ങിയതിന് സ്വന്തം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് സിബിഐ. ന്യൂഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്തുള്‍പ്പെടെ വിവിധ സ്ഥലങ്ങളിലെ സിബിഐ കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ നിരവധി ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐയുടെ അഴിമതി വിരുദ്ധ യൂണിറ്റ് കേസെടുത്തു.

ഉദ്യോഗസ്ഥര്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നും ബാങ്ക് തട്ടിപ്പ് ആരോപിക്കപ്പെടുന്ന കമ്ബനികള്‍ക്ക് അനുകൂലമായി അഴിമതി നടത്തിയെന്നും ആരോപിച്ചാണ് സിബിഐ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

വ്യാഴാഴ്ച്ച ഇതുമായി ബന്ധപ്പെട്ട് ഗാസിയാബാദിലെ സിബിഐ അക്കാദമയില്‍ റെയ്ഡ് നടന്നിരുന്നു. ഇവിടെയുള്ള നാല് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഡിഎസ്പി റാങ്കിലുള്ള ആര്‍കെ റിഷി, , ഡി‌എസ്‌പി ആര്‍‌കെ സാങ്‌വാന്‍, ബി‌എസ്‌എഫ്‌സി (ബാങ്കിംഗ് സെക്യൂരിറ്റി & തട്ടിപ്പ് സെല്‍), ഇന്‍സ്പെക്ടര്‍ കപില്‍ ധന്‍കാഡ്, സ്റ്റെനോ സമീര്‍ കുമാര്‍ സിംഗ്. അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കേസ്.

prp

Leave a Reply

*