കാബൂലിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി

ന്യൂഡല്‍ഹി: കാബൂലിലേക്കുള്ള എയര്‍ ഇന്ത്യ റദ്ദാക്കി. കാബൂള്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള വാണിജ്യ വിമാന സര്‍വീസ് നിര്‍ത്തിവെച്ച സാഹചര്യത്തിലാണ് സര്‍വീസ് റദ്ദാക്കിയത്. കൂടാതെ, ചിക്കാഗോയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ എ.ഐ 126 വിമാനം വ്യോമാതിര്‍ത്തി അടക്ക സാഹചര്യതത്തില്‍ വഴിതിരിച്ചുവിട്ടു.

ജനത്തിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ ഹാമിദ് കര്‍സായി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ വാണിജ്യ സര്‍വീസുകളും നിര്‍ത്തിവെച്ചതായി ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. താലിബാന്‍ ഭരണം തിരിച്ചു പിടിച്ചതോടെ മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്​ഥരും വിദേശികളും രാജ്യംവിടാന്‍ കാബൂള്‍ വിമാനത്താവളത്തില്‍ തടിച്ചുകൂടിയത് തിക്കുംതിരക്കിനും വഴിവെച്ചിരുന്നു.

നിര്‍ത്തിയിട്ട വിമാനങ്ങളില്‍ കയറാന്‍ ആയിരക്കണക്കിന്​ പേര്‍ തിരക്ക് കൂട്ടുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇതേതുടര്‍ന്ന് ജനങ്ങളെ പിരിച്ചുവിടന്‍ യു.എസ്​ സൈന്യം ആകാശ​േത്തക്ക്​ വെടിവെച്ചു. അഫ്​ഗാനില്‍ താലിബാന്‍ നിയന്ത്രണത്തിലല്ലാത്ത ഏക കേന്ദ്രമാണ്​ കാബൂള്‍ വിമാനത്താവളം. രാജ്യത്തിന്​ പുറത്തേക്ക്​ കടക്കാനുള്ള ഏകമാര്‍ഗത്തിന്‍റെ നിയന്ത്രണം അമേരിക്ക ഏറ്റെടുത്തിട്ടുണ്ട്​.

prp

Leave a Reply

*