ചന്നപട്ടണം: കര്‍ണാടകയില്‍ കെ.എസ്.ആര്‍.ടി.സി ബസിലെ യാത്രക്കാരെ കൊള്ളയടിച്ചു. കോഴിക്കോട് നിന്നും ബംഗളുരുവിലേക്ക് പോവുകയായിരുന്ന ബസിലെ യാത്രക്കാരെയാണ് നാലംഗ സംഘം കൊള്ളയടിച്ചത്. യാത്രക്കാരുടെ പണവും സ്വര്‍ണ്ണാഭരണങ്ങളും നഷ്ടപ്പെട്ടു. അരിവാള്‍ കഴുത്തില്‍ വച്ച് ഭീഷണിപ്പെടുത്തിയായിരുന്നു കൊള്ള.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ മൈസുരുവിനും ബംഗളൂരുവിനും ഇടയില്‍ ചന്നപ്പട്ടണത്തു വെച്ചായിരുന്നു സംഭവം.തുടര്‍ന്ന് ബസ് ചന്നപട്ടണ പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. യാത്രക്കാര്‍ സുരക്ഷിതരാണ്. യാത്രക്കാരെ മറ്റ് ബസുകളില്‍ ബംഗളൂരുവിലെത്തിച്ചു.
